UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കണ്ഠര് മോഹനര് 30 ലക്ഷം രൂപ നൽകണം, അമ്മ ദേവകി അന്തർജനവുമായുള്ള കേസ് ഒത്തുതീർന്നു

ശബരിമല മുൻ തന്ത്രി കണ്ഠര് മോഹനര് 41 ലക്ഷം രൂപയും കാറും മോഹനർ തട്ടിയെടുത്തെന്ന അമ്മയുടെ പരാതി കോടതിയിൽ ഒത്തുതീർന്നു. കണ്ഠര് മോഹനര് അമ്മ ദേവകി അന്തർജനത്തിന് 30 ലക്ഷംരൂപ 15 ദിവസത്തിനകം നൽകണമെന്ന് ഒത്തുതീർപ്പിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി നിർദേശിച്ചു.

താനറിയാതെ തന്റെ ബാങ്ക് അക്കൗണ്ടിൽനിന്ന് മകൻ തുക മാറ്റിയെന്നും കാർ വിറ്റെന്നും കാണിച്ച് അന്തരിച്ച ശബരിമല തന്ത്രി മഹേശ്വരരുടെ ഭാര്യ ദേവകി അന്തർജനം നൽകിയ ഹർജി തീർപ്പാക്കിക്കൊണ്ടാണിത്. ഇന്നലെ രാവിലെ കേസ് പരിഗണിച്ചപ്പോൾ മധ്യസ്ഥതയിൽ കേസ് തീർപ്പാക്കാൻ കോടതി നിർദ്ദേശിക്കുകയായിരുന്നു.

ഹൈക്കോടതിയിലെ ബദൽ തർക്കപരിഹാരകേന്ദ്രത്തിൽ നടന്ന അനുരഞ്ജനത്തിലാണ് തീരുമാനമായത്. ഒത്തുതീർപ്പ് വിവരം ഉച്ചയ്ക്ക് ഹർജി പരിഗണിച്ചപ്പോൾ കക്ഷികൾ കോടതിയെ അറിയി്ക്കുകയായിരുന്നു. ഹർജിക്കാരിയുടെ പേരിലുള്ള കാർ വിറ്റെന്ന ആക്ഷേപം ഉചിതമായ വേദിയിൽ ഉന്നയിക്കാമെന്നും കോടതി വ്യക്തമാക്കി. അമ്മയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിൽ നിന്ന് അമ്മ അറിയാതെ കണ്ഠര് മോഹനര് പണം പിൻവലിച്ചെന്നായിരുന്നു കേസ്.

പ്രായമായ അമ്മയെ സംരക്ഷിച്ചുകൊള്ളാമെന്ന വാക്ക് നിറവേറ്റിയില്ലെന്നും പരാതിയിലുണ്ടായിരുന്നു. ബാങ്കിൽ പോകാനുള്ള വിഷമം കാരണം ഇടപാടുകൾ കൈകാര്യം ചെയ്യാൻ കണ്ഠര് മോഹനരെ അനുവദിച്ചിരുന്നുവെന്ന് ഹർജിയിൽ പറഞ്ഞിരുന്നു. തിരുവനന്തപുരത്ത് മകളുടെ കൂടെയാണ് അമ്മ ഇപ്പോൾ താമസിക്കുന്നത്. വൃദ്ധമാതാവിന്‍റെ സംരക്ഷണത്തിന് വേണ്ടി തിരുവനന്തപുരം ആർഡിഒയ്ക്കും പരാതി നൽകിയിരുന്നു.

Explainer: എന്താണ് ഖാദർ കമ്മിറ്റി റിപ്പോർട്ട്? ഇടത്തും വലത്തും നിന്ന് എതിർക്കുന്നവർ ആരൊക്കെ?

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍