UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മരുമകളെ ബലാത്സംഗം ചെയ്തതായി പരാതി: ഡല്‍ഹിയില്‍ ബിജെപി മുന്‍ എംഎല്‍എയ്‌ക്കെതിരെ കേസ്

തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയായിരുന്നു അക്രമം എന്നാണ് പരാതി.

മകന്റെ ഭാര്യയായ യുവതിയെ ബലാത്സംഗം ചെയ്തു എന്ന പരാതിയില്‍ ബിജെപി മുന്‍ എംഎല്‍എ മനോജ് ഷോകീനെതിരെ പൊലീസ് കേസെടുത്തു. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയായിരുന്നു അക്രമം എന്നാണ് പരാതി. 2018 ഡിസംബര്‍ 31നും 2019 ജനുവരി ഒന്നിനുമായി അര്‍ദ്ധരാത്രിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത് എന്ന് പരാതിക്കാരി പറയുന്നു. യുവതിയുടെ പരാതിയെ തുടര്‍ന്ന് ബിജെപി നേതാവിനെതിരെ പൊലീസ് കേസെടുത്തു. നാന്‍ഗ്ലോയ് നിയമസഭ സീറ്റില്‍ നിന്ന് മനോജ് രണ്ട് തവണ എംഎല്‍എയായിരുന്നു.

മകന്‍ പുറത്തുപോയ സമയത്താണ് മനോജ് ഷോകീര്‍ മരുമകളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത് എന്നാണ് പരാതിയില്‍ പറയുന്നത്. രാത്രി 1.30നാണ് സംസാരിക്കണമെന്ന് പറഞ്ഞ് വാതിലില്‍ മുട്ടിയത്. റൂമില്‍ കയറിയ ശേഷം തന്റെ ശരീരഭാഗങ്ങളില്‍ ശരിയല്ലാത്ത വിധം തൊടാന്‍ തുടങ്ങിയതായി യുവതി പറയുന്നു. മദ്യപിച്ചാണ് എത്തിയത്. മുറിയില്‍ നിന്ന് പുറത്തുപോകാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. എന്നെ മര്‍ദ്ദിച്ചു. പുറത്തുള്ളവരെ വിളിച്ചറിയിക്കാന്‍ ശ്രമിച്ചപ്പോള്‍ എന്റെ സഹോദരനെ കൊല്ലുമെന്ന് പറഞ്ഞ് ഭീഷണി മുഴക്കി. തുടര്‍ന്ന് കടന്നുപിടിച്ച് ബലാത്സംഗം ചെയ്യുതയായിരുന്നു.

വിവാഹബന്ധം തകരാതിരിക്കാനും സഹോദരന്റെ ജീവന് അപായമുണ്ടാകാതിരിക്കാനുമാണ് ആദ്യം പരാതി നല്‍കാതിരുന്നത് എന്നാണ് യുവതി പൊലീസിനോട് പറഞ്ഞിരിക്കുന്നത്. നേരത്തെ ഭര്‍ത്താവിന്റെ പിതാവ് അടക്കമുള്ളവര്‍ക്കെതിരെ യുവതി ഗാര്‍ഹികപീഡന കേസ് ഫയല്‍ ചെയ്തിരുന്നു. ജൂലായ് ഏഴിന് സിഎഡബ്ല്യു (ക്രൈം എഗൈന്‍സ്റ്റ് വിമണ്‍) സെല്ലില്‍ വച്ച് യുവതിയുടെ മാതാപിതാക്കളെ ഭര്‍തൃ വീട്ടുകാര്‍ അധിക്ഷേപിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍