UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കുഞ്ഞിന്റെ ചോറൂണിന് ശേഷം ക്ഷേത്ര ഭാരവാഹികള്‍ ശുദ്ധികർമം ചെയ്യിച്ചു; പോലീസിൽ പരാതി നൽകി പട്ടികവർഗ്ഗ കുടുംബം

ചോറുണിന് ശേഷം ചടങ്ങ് നടന്ന സ്ഥലം അടിച്ചുവൃത്തിയാക്കി ചാണകവെള്ളം തളിച്ച് ശുദ്ധി ചെയ്യാന്‍ ഓഫീസ് സെക്രട്ടറി ആവശ്യപ്പെട്ടെന്നാണ് ആരോപണം.

ക്ഷേത്രത്തിൽ കുഞ്ഞിന് ചോറൂണ് നടത്തിതിന് പിറകെ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട രക്ഷിതാക്കളെ ശുദ്ധികര്‍മ്മം ചെയ്യിച്ചതായി പരാതി. കാസർകോ‍ട് കൂടാനം മണിയന്തട്ട മഹാവിഷ്ണുക്ഷേത്രം ഭാരവാഹിക്കെതിരായണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി. ചോറൂണിന് ശേഷം ക്ഷേത്രത്തില്‍ ചാണകവെള്ളം തളിച്ച് ശുദ്ധികര്‍മ്മം ചെയ്യിച്ചതായാണ് ആരോപണം. പട്ടികവര്‍ഗ്ഗമായ മാവിലന്‍ സമുദായത്തില്‍പ്പെട്ട മൂന്നാട് ചുള്ളിവീട്ടില്‍ കെ പ്രസാദാണ് പരാതി നൽകിയത്.

ഒക്ടോബര്‍ 20നായിരുന്നു സംഭവമെന്നാണ് പരാതിയില്‍ പറയുന്നത്. മകള്‍ നൈദികയുടെ ചോറൂൺ ചടങ്ങുകൾക്കായാണ് പെരിയ കൂടാനം സ്വദേശിയായ പ്രസാദ് നടത്താന്‍ ഭാര്യ കുമാരി, ഇളയമ്മ കാര്‍ത്ത്യായനി, മക്കളായ സജിത, സരിത എന്നിവര്‍ക്കൊപ്പം ക്ഷേത്രത്തില്‍ എത്തിയത്. എന്നാൽ ചോറുണിന് ശേഷം ചടങ്ങ് നടന്ന സ്ഥലം അടിച്ചുവൃത്തിയാക്കി ചാണകവെള്ളം തളിച്ച് ശുദ്ധി ചെയ്യാന്‍ ഓഫീസ് സെക്രട്ടറി ആവശ്യപ്പെട്ടെന്നാണ് ആരോപണം. നിര്‍ബന്ധമാണോ എന്ന് ചോദിച്ചപ്പോള്‍ ആണെന്നായിരുന്നു മറുപടി. സാധാരണകാര്യമാണ് എന്നു കരുതി ചെയ്തു. ജാതീയ വിവേചനമാണ് കാട്ടിയതെന്ന് പിന്നീടാണ് മനസ്സിലായതെന്നും പ്രസാദ് പരാതിയിൽ പറയുന്നു.

ക്ഷേത്രത്തിൽ ജാതി വിവേചനം കാണിക്കുകയും, അനാചാരം നടപ്പാക്കാന്‍ നിർബന്ധിക്കുകയും ചെയ്ത ക്ഷേത്രഭാരവാഹികളുടെ പേരില്‍ നടപടി വേണമെന്നുമാണ് പ്രസാദിന്റെ പരാതിയിലെ ആവശ്യം

എന്നാല്‍, കുടുംബത്തോട് വിവേചനം കാണിച്ചില്ലെന്നാണ് ക്ഷേത്രം ഭാരവാഹികളുടെ നിലപാട്. ബലിക്കല്ലിന് മുന്നിലാണ് ചോറൂണ് നടക്കാറെന്നതിനാൽ അവിടെ അവശിഷ്ടം നീക്കാനും ആചാരം എന്ന നിലയ്ക്ക് ചാണകവെള്ളം തളിക്കണമെന്നും ആവശ്യപ്പെടുന്നത് പതിവാണ്. ഇത് എല്ലാവിഭാഗക്കാരോടും ആവശ്യപ്പെടുന്നത് പതിവാണെന്നും ഭാരവാഹികള്‍ പറയുന്നു.

ട്രാന്‍സ്ജന്‍ഡറുകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാന്‍ അനുമതി; രണ്ട് ദിവസത്തിനകം സന്നിധാനത്ത്

സിപിഎമ്മിന്റെ ശ്രമഫലമായി ഒരാചാരം കൂടി ലംഘിക്കപ്പെടുന്നു; കേരളത്തിലെ ആചാരസംരക്ഷകർ അറിയുന്നില്ലേ ഇതൊന്നും?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍