UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മദർ സുപ്പീരിയറിനടുത്ത് വിശദീകരണവുമായി നേരിട്ടെത്തണം; സിസ്റ്റർ ലൂസി കളപ്പുരക്കെതിരെ നിലപാട് കടുപ്പിച്ച് വീണ്ടും സഭ

മാധ്യമങ്ങൾക്ക് അഭിമുഖം നൽകി, ചർച്ചകളിൽ പങ്കെടുത്തു, സഭയുടെ ഔദ്യോഗിക വസ്ത്രം ധരിക്കാതെ സമൂഹമാധ്യമങ്ങളിൽ ചിത്രം പോസ്റ്റ് ചെയ്തു, മഠത്തിൽ വൈകിയെത്തുന്നു, തുടങ്ങിയവയാണ് ആരോപണങ്ങൾ

കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരത്തിനിറങ്ങിയ കന്യസ്ത്രീകളെ പിന്തുണച്ച് സിസ്റ്റർ ലൂസി കളപ്പുരക്കെതിരെ നിലപാട് കടുപ്പിച്ച് കത്തോലിക്ക സഭ. വിഷയത്തിൽ അടിയന്തരമായി വിശദീകരണം നൽകണമെന്നും ഫെബ്രുവരി ആറിനകം മദർ സുപ്പീരിയറിനടുത്ത് വിശദീകരണം നേരിട്ട് സമർപ്പിക്കണമെന്നുമാണ് പുതിയ നിർദേശം.

മുൻ ആരോപണങ്ങളേക്കാൾ കൂടുതൽ പുതിയ കത്തിൽ വിശദീകരണം നൽകിയില്ലെങ്കിൽ കാനോൻ നിയമപ്രകാരം നടപടി ഉണ്ടാകുമെന്നാണ് മുന്നറിയിപ്പും നൽകുന്നു. മാധ്യമങ്ങൾക്ക് അഭിമുഖം നൽകി, ചർച്ചകളിൽ പങ്കെടുത്തു, സഭയുടെ ഔദ്യോഗിക വസ്ത്രം ധരിക്കാതെ സമൂഹമാധ്യമങ്ങളിൽ ചിത്രം പോസ്റ്റ് ചെയ്തു, മഠത്തിൽ വൈകിയെത്തുന്നു, തുടങ്ങിയവയാണ് സിസ്റ്റർ ലൂസി കളപ്പുരക്കെതിരെ ഉന്നയിക്കുന്ന ഗുരുതര ആരോപണങ്ങൾ.

എന്നാൽ ബ്രഹ്മചര്യവൃതം ഉൾപ്പെടെ ലംഘിച്ച് പ്രവർത്തിക്കുന്ന പുരോഹികര്‍ക്കെതിരെ ആദ്യം നടപടിയെടുക്കട്ടെയെന്നായിരുന്നു കത്തിനോട് സിസ്റ്റര്‍ ലൂസി കളപ്പുരയുടെ പ്രതികരണം. തന്‍റെ ഭാഗത്ത് തെറ്റൊന്നുമില്ലെന്നും പഴയ നിലപാടിൽ ഉറച്ച് നിൽക്കുന്നെന്നും സിസ്റ്റർ പറഞ്ഞു. സന്യാസവ്രതം ലംഘിച്ച് വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പ്രസംഗിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത് സഭക്ക് ദുഷ്പേരുണ്ടാക്കിയെന്ന മുൻവിമർശനങ്ങൾക്ക് മറുപടി പറയുകയായിരുന്നു സിസ്റ്റർ.

പീഡിക്കപ്പെട്ട കന്യാസ്ത്രീക്കു വേണ്ടി മിണ്ടാത്തവര്‍ എത്ര വേഗമാണ് എനിക്കെതിരെ നടപടിയെടുത്തത്; സി. ലൂസി സംസാരിക്കുന്നു

അഴിക്കുള്ളിലും ഫ്രാങ്കോ പരമശക്തനോ? സഭ പണി തുടങ്ങി

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍