UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബലാത്സംഗ കേസില്‍ കത്തോലിക്ക പുരോഹിതനെ ഭോപ്പാല്‍ കോടതി വെറുതെവിട്ടു

ജോര്‍ജ് ജേക്കബിനെതിരെ യാതൊരു തെളിവുമില്ലെന്ന് കോടതി വിലയിരുത്തി.

ബലാത്സംഗ കേസില്‍ കത്തോലിക്ക പുരോഹിതനെ ഭോപ്പാല്‍ കോടതി വെറുതെ വിട്ടു. 52കാരനായ ഫാ.ജോര്‍ജ് ജേക്കബിനെയാണ് വിചാരണ കോടതി വെറുതെവിട്ടത്. ജോര്‍ജ് ജേക്കബിനെതിരെ യാതൊരു തെളിവുമില്ലെന്ന് കോടതി വിലയിരുത്തി. സ്‌കൂളില്‍ ജോലി വാഗ്ദാനം ചെയ്ത് താമസസ്ഥലത്തേയ്ക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്‌തെന്ന മധ്യവയസ്‌കയായ സ്ത്രീയുടെ പരാതിയിലാണ് പുരോഹിതനെതിരെ കേസെടുത്തത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 11നാണ് ഫാ.ജോര്‍ജ് ജേക്കബിനെ അറസ്റ്റ് ചെയ്തത്. ജയിലിലേയ്ക്കയച്ചു. അതേസമയം ജോര്‍ജ് ജേക്കബിന് ലൈംഗികശേഷിയില്ല എന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് വരുകയും ഓഗസ്റ്റ് 20ന് അദ്ദേഹത്തിന് ജാമ്യം നല്‍കുകയും ചെയ്തിരുന്നു.

മെഡിക്കല്‍ റിപ്പോര്‍ട്ടുകളും സാക്ഷിമൊഴികളും മറ്റ് ശാസ്ത്രീയ തെളിവുകളും പരിശോധിച്ച ശേഷമാണ് കോടതി വിധി. വ്യാജ പരാതിയാണ് സ്ത്രീ നല്‍കിയത് എന്നും അവിവാഹിതയായ ഹിന്ദു സ്ത്രീ എന്ന നിലയില്‍ അവര്‍ ആള്‍മാറാട്ടം നടത്തിയതായും സഭാ നേതൃത്വം ആരോപിക്കുന്നു. എന്നാല്‍ ഇവര്‍ വിവാഹിതയാണ്, ഹിന്ദുവല്ല. ഫാ.ജേക്കബിനെ ഈ കേസില്‍ കുടുക്കുകയായിരുന്നു എന്ന കാര്യം വ്യക്തമാണ് എന്ന് ഭോപ്പാല്‍ രൂപതയിലെ ഫാ.മരിയ സ്റ്റീഫന്‍ പറയുന്നു. പണം തട്ടുക അടക്കമുള്ള ദുരുദ്ദേശങ്ങള്‍ പരാതിക്കാരിക്കുണ്ടായിരിക്കാം എന്നും സഭാ നേതൃത്വം പറയുന്നു. കുടിക്കാന്‍ വെള്ളം ചോദിച്ചാണ് ഈ സ്ത്രീ മുറിയിലേയ്ക്ക് വന്നത് എന്ന് ഫാ.ജേകബ് പറയുന്നു. പണം ചോദിച്ചു. ഫാ.ജേക്കബിന് അവരെ പുറത്താക്കേണ്ടി വന്നു. എന്നാല്‍ ശാരീരകമായ ഉപദ്രവമുണ്ടായിട്ടില്ല.

സമീപവര്‍ഷങ്ങളില്‍ നിരവധി ലൈംഗിക പീഡന കേസുകളാണ് മധ്യപ്രദേശിലെ കത്തോലിക്ക പുരോഹിതര്‍ക്കെതിരെ ഉയര്‍ന്നുവന്നത്. 10 വയസുള്ള പേള്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ ജയിലിലായ ഫാ.വിക്ടര്‍ മുന്ദാര്‍ഗിയെ 2018 ഫെബ്രുവരിയില്‍ മോചിപ്പിച്ചിരുന്നു. 2017 സെപ്റ്റംബറില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ഫാ.സെബാസ്റ്റ്യന്‍ പന്തല്ലുപറമ്പിലിനെ അറസ്റ്റ് ചെയ്തിരുന്നു. അതേസമയം സിസിടിവി ഫൂട്ടേജ്, പുരോഹിതനെതിരായ ആരോപണം വസ്തുതാപരമല്ല എന്നാണ് തെളിയിച്ചത്. കഴിഞ്ഞ വര്‍ഷം ജൂലായില്‍ 56കാരനായ ഫാ. ലിയോ ഡിസൂസയെ അറസ്റ്റ് ചെയ്തത് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ ആണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കി എന്ന കേസിലാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍