UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സിബിഐയിൽ വീണ്ടും ‘ടീം അലോക് വർമ’; താൽക്കാലിക ഡയറക്ടർ പുറപ്പെടുവിച്ച സ്ഥലംമാറ്റങ്ങൾ റദ്ദാക്കി

അലോക് വർമ്മയുടെ ടീം എന്ന് വിശേഷിപ്പിക്കാവുന്ന 10 ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരെയാണ് താൽക്കാലിക ഡയറക്ടര്‍ സ്ഥലം മാറ്റിയിരുന്നത്.

താൽക്കാലിക ഡയറക്ടറുടെ സ്ഥലം മാറ്റ ഉത്തരവുകൾ റദ്ദാക്കി സുപ്രീം കോടതി ഉത്തരവ് പ്രകാരം സിബിഐ ഡയറക്ടർ സ്ഥാനത്ത് തിരിച്ചെത്തിയ അലോക് വര്‍മ്മ. ഡയറക്ടര്‍ സ്ഥാനത്ത് തിരിച്ചെത്തിയ ശേഷമുള്ള അലോക് വർമയുടെ ആദ്യ തീരുമാനമായാണ് താല്‍ക്കാലിക ഡയറക്ടര്‍ നാഗേശ്വർ റാവുവിന്റെ സ്ഥലം മാറ്റ ഉത്തരവുകൾ പിൻവലിച്ചത്.

അലോക് വർമ്മയുടെ ടീം എന്ന് വിശേഷിപ്പിക്കാവുന്ന 10 ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരെയാണ് താൽക്കാലിക ഡയറക്ടര്‍ സ്ഥലം മാറ്റിയിരുന്നത്. സിബിഐ ഉപ മേധാവിയായിരുന്ന രാകേശ് അസ്ഥാനക്കെതിരായ ആരോപണങ്ങൾ അന്വേഷിച്ചിരുന്നവരും സ്ഥലം മാറ്റിയ പട്ടികയിൽ ഉൾപ്പെട്ടിരുന്നു. എന്നാൽ മുന്നുമാസത്തിന് ശേഷം സ്ഥാനത്ത് തിരിച്ചെത്തിയ അലോക് വർമ ഇതിൽ ഭുരിഭാഗം നടപിയും പിൻ വലിക്കുകയായിരന്നു.

സുപ്രീംകോടതി വിധിക്ക് പിന്നാലെ സിബിഐ ഡയറക്ടറായി അലോക് വർമ്മ ബുധനാഴ്ച രാവിലെയാണ് ചുമതലയേറ്റത്. സിബിഐ ഡയറക്ടറുടെ ചുമതല ലഭിച്ചെങ്കിലും നയപരമായ തീരുമാനങ്ങൾ എടുക്കാൻ അലോക് വർമക്ക് കോടതി അധികാരം നൽകിയിട്ടില്ല.

അതേസമയം അലോക് വർമക്കെതിരെയുള്ള പരാതി പരിശോധിക്കാൻ ഇന്നലെ ചേര്‍ന്ന സെലക്ഷൻ സമിതി യോഗം തീരുമാനങ്ങളൊന്നുമില്ലാതെ പിരിഞ്ഞതായും റിപ്പോർട്ടുകൾ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, സുപ്രീംകോടതി ജഡ്ജി എകെ സിക്രി, കോൺഗ്രസ് കക്ഷി നേതാവ് മല്ലികാർജുന ഗാർഗെ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്. യോഗത്തില്‍ അലോക് വർമയെ കുറിച്ചുള്ള സിവിസി റിപ്പോർട്ട് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര വിജിലൻസ് കമ്മീഷനുംയോഗത്തിൽ പങ്കെടുത്തു. വിഷയം ഉൾപ്പെടെ ചർച്ച ചെയ്യാൻ സെലക്ഷൻ സമിതി ഇന്ന് വീണ്ടും യോഗം ചേരും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍