UPDATES

ദിലീപ് സെലിബ്രിറ്റിയാകുമ്പോള്‍ മാധ്യമ ശ്രദ്ധ സ്വാഭാവികമല്ലേ എന്ന് കോടതി; സിബിഐ അന്വേഷണം തേടിയുള്ള ഹര്‍ജി പരിഗണിച്ചില്ല

സിബിഐ അന്വേഷണം വന്നാൽ വിചാരണ കൂടാതെ കുറ്റവിമുക്തനാകുമെന്നായിരുന്നു ദിലീപിന്റെ വാദം.

നടിയെ ആക്രമിച്ച കേസില്‍ സി.ബി.ഐ. അന്വേഷണം വേണമെന്ന ദിലീപിന്റ ഹർജി ഇപ്പോള്‍ പരിഗണിക്കാനാകില്ലെന്ന് ഹൈക്കോടതി. കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങളുടെ പകർപ്പ് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന സാഹചര്യത്തില്‍ അതിലെ തീരുമാനത്തിന് ശേഷം പരിഗണിക്കാമെന്നാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നിലപാട്.

കേസ് സിബിഐ അന്വേഷിക്കണം, അത്തരം ഒരു അന്വേഷണം വന്നാൽ വിചാരണ കൂടാതെ കുറ്റവിമുക്തനാകുമെന്നായിരുന്നു ദിലീപിന്റെ വാദം. നിലവിലെ പോലീസ് അന്വേഷണം തൃപ്തികരമല്ല, കേസിന്റെ പേരിൽ മാധ്യമങ്ങള്‍ ദിലീപിനെ വേട്ടയാടുകയാണെന്നും അദ്ദേഹം കേസില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

എന്നാൽ, ദിലീപ് ഒരു സെലിബ്രറ്റിയായതിനാല്‍ മാധ്യമശ്രദ്ധ സ്വാഭാവികമല്ലേ എന്നായിരുന്നു ഇതിനോടുള്ള മറുചോദ്യം. കേസില്‍ പ്രതിയല്ലെങ്കിലും ഇത് സ്വാഭാവികമാണെന്നും കോടതി പറയുന്നു. നടിയെ ആക്രമിച്ച കേസ് സി.ബി.ഐ.ക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നേരത്തെ നല്‍കിയ ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു. ഇതോടെയാണ് സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.

 

ഒരു ഇന്റര്‍നാഷണല്‍ ബ്രാന്‍ഡിനെങ്ങനെയാണ് തിരുവനന്തപുരത്തെ കരിമഠം കോളനിയുടെ പേരു കിട്ടിയത്? അതൊരുകൂട്ടം സ്ത്രീകളുടെ പോരാട്ടത്തിന്റെ ചരിത്രം കൂടിയാണ്

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍