UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യുപിഎ കാലത്തെ ഒരു പ്രതിരോധ ഇടപാടില്‍ കൂടി സിബിഐ അന്വേഷണം, പരിശീലന വിമാനങ്ങള്‍ വാങ്ങിയതില്‍ 339 കോടിയുടെ അഴിമതി ആരോപണം

2009ല്‍ 75 പരിശീലന വിമാനങ്ങള്‍ വാങ്ങാനുള്ള കരാറിന്റെ ഭാഗമായി 339 കോടി രൂപ കൈക്കൂലി നല്‍കിയെന്നാണ് ആരോപണം.

യുപിഎ സര്‍ക്കാരിന്റെ കാലത്തെ ഒരു പ്രതിരോധ ഇടപാടുമായി ബന്ധപ്പെട്ട് അഴിമതി ആരോപണത്തില്‍ കൂടി സിബിഐ കേസ് ഫയല്‍ ചെയ്തു. വ്യോമസേന ഉദ്യോഗസ്ഥര്‍, പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍, ആയുധ ഇടപാടുകാരന്‍ സഞ്ജയ് ഭണ്ഡാരി, സ്വിസ് വിമാനനിര്‍മ്മാതാക്കളായ പിലാറ്റസ് എയര്‍ക്രാഫ്റ്റ് ലിമിറ്റഡ് എന്നിവരെ പ്രതി ചേര്‍ത്താണ് കേസ്. 2009ല്‍ 75 പരിശീലന വിമാനങ്ങള്‍ വാങ്ങാനുള്ള കരാറിന്റെ ഭാഗമായി 339 കോടി രൂപ കൈക്കൂലി നല്‍കിയെന്നാണ് ആരോപണം. ബേസിക് ട്രെയ്‌നര്‍ എയര്‍ക്രാഫ്റ്റ് (ബിടിഎ) വാങ്ങാനാണ് സ്വിറ്റ്‌സര്‍ലാന്‍ഡ് കമ്പനിയുമായി കരാര്‍ ഒപ്പിട്ടത്.

സഞ്ജയ് ഭണ്ഡാരി അടക്കമുള്ള പ്രതികളുടെ ഉടമസ്ഥതയിലുള്ള ഡല്‍ഹിയിലെ വസ്തുവകകള്‍ സിബിഐ റെയ്ഡ് ചെയ്തു. സഞ്ജയ് ഭണ്ഡാരിയുടെ ഉടമസ്ഥതയിലുള്ള, സൗത്ത് ഡല്‍ഹിയിലെ പഞ്ചശീല്‍ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഓഫ്‌സെറ്റ് ഇന്ത്യ സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിനെതിരെയും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അഗസ്ത വെസ്റ്റ് ലാന്‍ഡ് വിവിഐപി ഹെലികോപ്റ്റര്‍ ഇടപാടില്‍ സിബിഐ അന്വേഷണം നടക്കുന്നുണ്ട്. റാഫേല്‍ ഇടപാടില്‍ കോണ്‍ഗ്രസിന്റെ കടന്നാക്രമണം നേരിട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ അഗസ്ത ഇടപാടുമായി ബന്ധപ്പെട്ട് വലിയ പ്രചാരണം നടത്തിയിരുന്നു.

അഗസ്ത വെസ്റ്റ് ലാന്‍ഡ് വിവിഐപി ഹെലികോപ്റ്റര്‍ ഇടപാടില്‍ സിബിഐ അന്വേഷണം നടക്കുന്നുണ്ട്. റാഫേല്‍ ഇടപാടില്‍ കോണ്‍ഗ്രസിന്റെ കടന്നാക്രമണം നേരിട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ അഗസ്ത ഇടപാടുമായി ബന്ധപ്പെട്ട് വലിയ പ്രചാരണം നടത്തിയിരുന്നു. യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വാദ്രയ്ക്കായി ലണ്ടനില്‍ ബിനാമിയായി അപ്പാര്‍ട്ട്‌മെന്റ് വാങ്ങിയെന്ന കേസില്‍ ഭണ്ഡാരി നിലവില്‍ അന്വേഷണം നേരിടുന്നുണ്ട്.

തുടര്‍ച്ചയായി സാങ്കേതിക തകരാറുകള്‍ കണ്ടതിനെ തുടര്‍ന്ന് ഇന്ത്യന്‍ നിര്‍മ്മിത എച്ച്ടിപി 32 വിമാനങ്ങള്‍ ഉപയോഗിക്കുന്നത് നിര്‍ത്തിയിരുന്നു. ഇതിന് പകരമായാണ് വ്യോമസേന പൈലറ്റുമാരെ പരിശീലിപ്പിക്കുന്നതിനായി പിലാറ്റസ് പിസി 7 എംകെ 2 വിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍