UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സുപ്രീം കോടതി അഭിഭാഷകര്‍ ഇന്ദിര ജയ് സിംഗിന്റേയും ആനന്ദ് ഗ്രോവറിന്റേയും വീട്ടില്‍ സിബിഐ റെയ്ഡ്

ഇരുവരും ചേര്‍ന്ന് നടത്തുന്ന നിയമസഹായ സന്നദ്ധ സംഘടന ലോയേഴ്‌സ് കളക്ടീവിന് വേണ്ടി വിദേശത്ത് നിന്ന് ചട്ടവിരുദ്ധമായി ഫണ്ട് സ്വീകരിച്ചു എന്നും പണം വിദേശത്ത് ചിലവഴിച്ചു എന്നും സിബിഐ ആരോപിക്കുന്നു.

വിദേശ സംഭാവന നിയമം (Foreign Contribution Regulation Act) ലംഘിച്ച് ഫണ്ട് സ്വീകരിച്ചെന്ന് ആരോപിച്ചുള്ള കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷക ദമ്പതികളായ ആനന്ദ് ഗ്രോവറിന്റേയും ഇന്ദിര ജയ് സിംഗിന്റേയും വീട്ടിലും ഓഫീസുകളിലും സിബിഐ റെയ്ഡ്. ന്യൂഡല്‍ഹിയിലെ വീട്ടിലും ഓഫീസിലും മുംബൈയിലെ ഓഫീസിലുമാണ് റെയ്ഡ് നടത്തിയത്.

ഇരുവരും ചേര്‍ന്ന് നടത്തുന്ന നിയമസഹായ സന്നദ്ധ സംഘടന ലോയേഴ്‌സ് കളക്ടീവിന് വേണ്ടി വിദേശത്ത് നിന്ന് ചട്ടവിരുദ്ധമായി ഫണ്ട് സ്വീകരിച്ചു എന്നും പണം വിദേശത്ത് ചിലവഴിച്ചു എന്നും സിബിഐ ആരോപിക്കുന്നു. 2009 – 2014 കാലത്ത് ഇന്ദിര ജയ് സിംഗ് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ആയിരുന്ന കാലത്താണ് ഇത് ചെയ്തത് എന്നാണ് ആരോപണം. ഈ കാലത്ത് ഇന്ദിര ജയ്‌സിംഗിന്റെ വിദേശ യാത്രാ ചിലവുകള്‍ വഹിച്ചത് ലോയേഴ്‌സ് കളക്ടീവ് ആണ്. ഇത് ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ ആയിരുന്നു എന്നും സിബിഐ ആരോപിക്കുന്നു.

ALSO READ: അദ്ധ്യാപകന്റെ ആത്മഹത്യ: സാമ്പത്തിക തട്ടിപ്പില്‍ കുടുങ്ങി നഷ്ടമായത് 1.3 കോടി രൂപയെന്ന് ബന്ധുക്കള്‍; ആട്, മാഞ്ചിയം മോഡല്‍ തട്ടിപ്പില്‍ കുരുങ്ങിയത് നിരവധി പേര്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍