വിദേശ സംഭാവന നിയമം (Foreign Contribution Regulation Act) ലംഘിച്ച് ഫണ്ട് സ്വീകരിച്ചെന്ന് ആരോപിച്ചായിരുന്നു പരിശോധന.
സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷക ദമ്പതികളായ ആനന്ദ് ഗ്രോവറിന്റേയും ഇന്ദിര ജയ് സിംഗിന്റേയും വീട്ടിലും ഓഫീസുകളിലും സിബിഐ റെയ്ഡ് നടത്തിയ സംഭവത്തിൽ അപലപിച്ച് പ്രതിപക്ഷ സംഘടനകളും നേതാക്കളും. വിദേശ സംഭാവന നിയമം (Foreign Contribution Regulation Act) ലംഘിച്ച് ഫണ്ട് സ്വീകരിച്ചെന്ന് ആരോപിച്ചുള്ള കേസുമായി ബന്ധപ്പെട്ട് നടത്തുന്ന പരിശോധനകൾ തീർത്തും രാഷ്ട്രീയ പകപോക്കലാണെന്ന് ആൾ ഇന്ത്യ സെക്യുലർ ഫോറം പ്രസ്താവനയിൽ ആരോപിച്ചു.
മനുഷ്യാവകാശ സംഘടനകളുടെ ഭാഗമായി പ്രവർത്തിക്കുന്നവർക്കെതിരെ ഇത്തരം നടപടികളുമായി മുന്നോട്ട് പോവുന്നതിലൂടെ ഇവരെ പൊതുമധ്യത്തിൽ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ കുടിയാണ് നടക്കുന്നത്. പാർശ്വ വൽക്കരിക്കപ്പെട്ടവര്‍ക്കും ദലിത് ന്യൂന പക്ഷങ്ങളുടെയും അവകാശങ്ങൾക്ക് വേണ്ടി നിരന്തരം ശബ്ദമുയർത്തുന്നവർക്കെതിരെ ഇപ്പോൾ നടക്കന്ന പരിശോധനകളെ അപലപിക്കുകയാണണെന്നും പ്രസ്താവന വ്യക്തമാക്കുന്നു.
സമൂഹം ബഹുമാനിക്കുന്ന മുതിർന്ന അഭിഭാഷകരെ ഭീഷണിപ്പെടുത്തുന്നതിന് തുല്യമാണ് സിബിഐ നടപടിയെന്നായിപുന്നു പരിശോധനയെ സിപിഎം ജനറൽ സെക്രട്ടറി വിശേഷിപ്പിച്ചത്. ഇത്തരം നടപടികളുടെ ഭാഗമാവുന്നതിലൂടെ സിബിഐ പോലൂള്ള സംഘടനകളുടെ ലക്ഷ്യം പോലും ചോദ്യം ചെയ്യപ്പെടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സിബിഐ നടപടിയെ അപലപിച്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും രംഗത്തെത്തി. പരിശോധനയെ ശക്തമായ അപലപിക്കുന്നെന്ന് വ്യക്തമാക്കിയ അദ്ദേഹം രാജ്യത്തെ നിയമ ഭരണ ഘടനാ സംവിധാനങ്ങൾ രാഷ്ട്രീയ വേട്ടയാടലിനുള്ള ഉപകരണമായി മാറുന്നതിന്റ ഉദാഹരണമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. സിബിഐ നടപടിയെ അപലപിച്ച് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും രംഗത്തെത്തി.
അഭിഭാഷക ദമ്പതികൾ ചേര്‍ന്ന് നടത്തുന്ന നിയമസഹായ സന്നദ്ധ സംഘടന ലോയേഴ്സ് കളക്ടീവിന് വേണ്ടി വിദേശത്ത് നിന്ന് ചട്ടവിരുദ്ധമായി ഫണ്ട് സ്വീകരിച്ചു എന്നും പണം വിദേശത്ത് ചിലവഴിച്ചു എന്നും സിബിഐ ആരോപിക്കുന്നു. 2009 – 2014 കാലത്ത് ഇന്ദിര ജയ് സിംഗ് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ആയിരുന്ന കാലത്താണ് ഇത് ചെയ്തത് എന്നാണ് ആരോപണം. ഈ കാലത്ത് ഇന്ദിര ജയ്സിംഗിന്റെ വിദേശ യാത്രാ ചിലവുകള്‍ വഹിച്ചത് ലോയേഴ്സ് കളക്ടീവ് ആണ്. ഇത് ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ ആയിരുന്നു എന്നും സിബിഐ ആരോപിക്കുന്നു. ആനന്ദ് ഗ്രോവറിന്റേയും ഇന്ദിര ജയ് സിംഗിന്റേയും ന്യൂഡല്‍ഹി നിസാമുദ്ദീനിലുള്ള വീട്ടിലും ജഗ്പുര, മുംബൈ എന്നിവിടങ്ങളിലെ ഓഫീസിലും റെയ്ഡ് നടത്തിയത്.
I strongly condemn CBI raids on well known senior advocates @IJaising and Mr Anand Grover. Let the law take its own course but subjecting veterans who have all through their lives fought for upholding the rule of law & Constitutional values is clear vendetta
— Arvind Kejriwal (@ArvindKejriwal) July 11, 2019