UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തിരഞ്ഞെടുപ്പ് കമ്മീഷൻ തർക്കം: ഒത്തുതീർപ്പിന് ശ്രമം, സുനിൽ അറോറ ലവാസയ്ക്ക് കത്തയച്ചു

സുനിൽ അറോറയുടെ രണ്ട് കത്തുകൾക്ക് അശോക് ലവാസ മറുപടിക്കത്തുകൾ നൽകിയെന്നും റിപ്പോർട്ടുകൾ ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ചട്ടലംഘനം സംബന്ധിച്ച ആരോപണങ്ങളിൽ പ്രധാന മന്ത്രി നരേന്ദ്രമോദിക്കും ബിജെപി അധ്യക്ഷൻ അമിത് ഷായ്ക്കും ക്ലീൻ ചിറ്റ് നൽകിയ സംഭവത്തിനെ തുടർന്ന് തിര‍ഞ്ഞെടുപ്പ് കമ്മീഷനിൽ ഉടലെടുത്ത ഭിന്നത പരിഹരിക്കാൻ തിരക്കിട്ട ശ്രമം നടക്കുന്നതായി റിപ്പോർട്ടുകൾ. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികളിൽ ഭാഗമാവണമെന്ന് ആവശ്യപ്പെട്ട് ഇടഞ്ഞുനില്‍ക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷണർ അശോക് ലവാസയ്ക്ക് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ രണ്ട് കത്തുകൾ നൽകി.

ഭിന്നത സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തു വന്ന ശേഷവും അശോക് ലവാസയും സുനിൽ അറോറയുമടക്കമുള്ള തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗങ്ങൾ ശനിയാഴ്ച അനൗദ്യോഗികമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഭിന്നത പരസ്യമാക്കരുതെന്ന് ഈ യോഗത്തിലും ലവാസയോട് സുനിൽ അറോറ ആവശ്യപ്പെട്ടിരുന്നതായാണ് റിപ്പോർട്ട്.

അതിനിടെ, സുനിൽ അറോറയുടെ രണ്ട് കത്തുകൾക്ക് അശോക് ലവാസ മറുപടിക്കത്തുകൾ നൽകിയെന്നും റിപ്പോർട്ടുകൾ ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഭരണഘടനയുടെ 324-ാം ചട്ടപ്രകാരം പ്രത്രേക അധികാര പ്രകാരം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തെരഞ്ഞെടുപ്പ് പ്രചാരണയോഗങ്ങളും പ്രസ്താവനകളും മറ്റും പരിശോധിച്ച് കനത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.
നടപടികളുടെ അടിസ്ഥാനം സ്വാഭാവിക നീതിയാണ്. അതിനാൽ വിധിപ്രസ്താവങ്ങളിൽ ജഡ്ജിമാർ എതിർപ്പ് രേഖപ്പെടുത്തുന്നത് പോലെ തനിക്കും എതിർപ്പ് രേഖപ്പെടുത്താൻ കഴിയണമെന്നുമായിരുന്നു അശോക് ലവാസയുടെ വാദം.

 

കാസര്‍കോഡ് ഉണ്ണിത്താന് അട്ടിമറി വിജയമെങ്കില്‍ സംഭവിച്ചിരിക്കാനുള്ള സാധ്യതകള്‍ എന്തൊക്കെ? അടിതെറ്റി സിപിഎം?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍