UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇസ്‌ലാം മതത്തെ അധിക്ഷേപിച്ച് ട്വീറ്റ്; ഇന്ത്യന്‍ ഷെഫിനെ പിരിച്ചുവിട്ടു

രണ്ടായിരം വര്‍ഷത്തിലേറെയായി ഇസ്‌ലാമിന്റെ ഭീകരതക്കിരയാവുന്ന ഹിന്ദുക്കളുടെ വികാരം പ്രിയങ്ക കാണാതെ പോയത് സങ്കടകരമാണെന്നായിരുന്നു ട്വീറ്റ്.

ഇസ്‌ലാം മതത്തെ അധിക്ഷേപിച്ച് ട്വീറ്റ് ചെയ്ത ദുബായിലെ സെലിബ്രിറ്റി ഷെഫ് അതുല്‍ കൊച്ചാറിനെ ജോലിയില്‍ നിന്നും പുറത്താക്കി. പഞ്ചനക്ഷത്ര ഹോട്ടലായ ജെഡബ്ല്യു മാരിയറ്റ് മാര്‍ക്വിസ് ഹോട്ടലിലെ രംഗ് മഹല്‍ എന്ന റസ്റ്ററന്റിലായിരുന്നു ഇന്ത്യന്‍ വംശജനായ ഇദ്ദേഹം ജോലി ചെയ്തിരുന്നത്. കൊച്ചാറിന്റെ വാക്കുകള്‍ക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ ശക്തമായ പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്നാണ് ഹോട്ടല്‍ അധികൃതര്‍ അദ്ദേഹവുമായുള്ള കരാര്‍ റദ്ദാക്കിയത്.

അമേരിക്കല്‍ ടെലിവിഷന്‍ സീരിയലിന്റെ ഒരു എപ്പിസോഡില്‍ ബോളിവുഡ് താരം പ്രിയങ്ക ചോപ്ര ഹിന്ദുത്വ ദേശീയവാദികളെ ഭീകരവാദികള്‍ എന്ന് വിശേഷിപ്പിച്ചതിന് മറുപടിയാണ് അതുല്‍ കൊച്ചാര്‍ ട്വീറ്റ് ചെയ്തത്. രണ്ടായിരം വര്‍ഷത്തിലേറെയായി ഇസ്‌ലാമിന്റെ ഭീകരതക്കിരയാവുന്ന ഹിന്ദുക്കളുടെ വികാരം പ്രിയങ്ക കാണാതെ പോയത് സങ്കടകരമാണെന്നായിരുന്നു ട്വീറ്റ്. വിവാദത്തെ തുടര്‍ന്ന് ഈ ട്വീറ്റ് അദ്ദേഹം ഉടന്‍ പിന്‍വലിച്ച് ക്ഷമാപണം നടത്തിയെങ്കിലും അപ്പോഴേയ്ക്കും അത് സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു.

ഷെഫ് അതുല്‍ കൊച്ചറുടെ സമീപകാലത്തെ ട്വീറ്റിനെ തുടര്‍ന്ന് രംഗ് മഹലുമായുള്ള ഞങ്ങളുടെ കരാര്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചുവെന്നും, തുടര്‍ന്ന് അദ്ദേഹത്തിന് ഹോട്ടലുമായോ റസ്റ്ററന്റുമായോ യാതൊരു ബന്ധവുമുണ്ടായിരിരിക്കില്ലെന്നും ഹോട്ടല്‍ ഉടമയായ ബില്ല് കെഫര്‍ പറഞ്ഞു. എന്നാല്‍ ഈ തീരുമാനം തീരുമാനം തന്നെ തീര്‍ത്തും അസ്വസ്ഥനക്കുന്നതായി കൊച്ചാര്‍ പ്രതികരിച്ചു. എന്നിരുന്നാലും ഞാന്‍ സൃഷ്ടിച്ച വലിയ പ്രതിസന്ധിയും ഹോട്ടലിന് മുന്നോട്ടുപോകാനുള്ള പ്രയാസവും ഞാന്‍ മനസിലാക്കുന്നുണ്ടെന്നും, ഹോട്ടലിനോടും, പ്രത്യേകിച്ച് അവരുടെ ജീവനക്കാരോടും എനിക്ക് വലിയ ആദരവുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍