UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മഴക്കെടുതി; നാശനഷ്ടങ്ങള്‍ വലുത്‌, അടിയന്തിര സഹായം ലഭ്യമാക്കുമെന്ന് കേന്ദ്രമന്ത്രി

മഴക്കെടുതി നേരിടാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ കാലവര്‍ക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് അടിയന്തിര സഹായം ലഭ്യമാക്കുമെന്ന് കേന്ദ്രമന്ത്രി റിജ്ജു. മഴക്കെടുതി നേരിടാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ദുരിതം നേരിടുന്നതിന് സംസ്ഥാനസര്‍ക്കാരും പ്രാദേശിക ഭരണകൂടങ്ങളും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മികച്ചതാണ്. ദുരിതമനുഭവിക്കുന്നവര്‍ക്കു മാനദണ്ഡം അനുസരിച്ചുള്ള നഷ്ടപരിഹാരം നല്‍കും. 80 കോടി രൂപയുടെ നഷ്ടപരിഹാരം ഇതിനകം നല്‍കിയിട്ടുണ്ടെന്നും റിജ്ജു  മാധ്യമങ്ങളോടു പറഞ്ഞു.  ആലപ്പുഴയിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നും അദ്ദേഹം. കേരളത്തിലെ മഴക്കെടുതികള്‍ വിലയിരുത്താനെത്തിയതായിരുന്നു മന്ത്രിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസംഘം.

കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം മന്ത്രി വി എസ് സുനില്‍കുമാര്‍ എന്നിലരും കേന്ദ സംഘത്തോടൊപ്പം ഉണ്ടായിരുന്നു. കോട്ടയം, കൊച്ചി ജില്ലകളിലെ മഴക്കെടുതി ബാധിത പ്രദേശങ്ങളും കേന്ദ്ര സംഘം സന്ദര്‍ശിക്കും. കാലവര്‍ഷക്കെടുതി നേരിടാന്‍ കേന്ദ്ര സഹായമാവശ്യപ്പെട്ടു സംസ്ഥാനത്തുനിന്നുളള സര്‍വകകക്ഷി സംഘം പ്രധാനമന്ത്രിയെ കണ്ടതിനു പിന്നാലെയാണു കേന്ദ്രമന്ത്രിയുടെ വരവ്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍