UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട്:സാധ്യതാ പഠനത്തിന് കേന്ദ്രാനുമതി

തമിഴ്‌നാടിന്റെ സമ്മതത്തോടെ മാത്രമേ ഡാം നിര്‍മാണത്തിന് അനുമതി നല്‍കൂ എന്നും വ്യക്തമാക്കുന്നുണ്ട്.

മുലപ്പെരിയാറില്‍ പുതിയ അണക്കെട്ടെന്ന കേരളത്തിന്റെ ആവശ്യത്തെ പരിഗണിച്ച് കേന്ദ്രസര്‍ക്കാര്‍. പുതിയ ഡാം നിര്‍മിക്കുന്നതിനുള്ള സാധ്യതാ പഠനം നടത്തുന്നതിനാണ് കേന്ദ്ര പരിസ്ഥിതിമന്ത്രാലയം കേരളത്തെ അനുവദിച്ചിട്ടുള്ളത്. കേരളവും തമിഴ്‌നാടും സമവായമുണ്ടാക്കിക്കൊണ്ടുവേണം പുതിയ അണക്കെട്ട് നിര്‍മിക്കാനെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു.

നിരവധി ഉപാധികള്‍ മുന്നോട്ടുവയ്ക്കുന്ന മന്ത്രാലയത്തിലെ ഉന്നതതലസമിതി നല്‍കിയ അനുമതിയില്‍ തമിഴ്‌നാടിന്റെ സമ്മതത്തോടെ മാത്രമേ ഡാം നിര്‍മാണത്തിന് അനുമതി നല്‍കൂ എന്നും വ്യക്തമാക്കുന്നുണ്ട്. ഇത് രണ്ടാം തവണയാണ് മുല്ലപ്പെരിയാറില്‍ സാധ്യതാ പഠനത്തിന് അനുമതി ലഭിക്കുന്നത്. മുന്‍പ് നല്‍കിയ സാധ്യതാപഠനത്തിനുള്ള അനുമതി അന്നത്തെ തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിത ഇടപെട്ട് പിന്‍വലിക്കുകയായിരുന്നു. 53.22 മീറ്റര്‍ ഉയരത്തില്‍ അണക്കെട്ടിനുള്ള സാധ്യതയായിരിക്കും കേരളം പരിശോധിക്കുക.

അതിനിടെ, മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ പത്തംഗ ഉന്നതതല സംഘത്തെ കഴിഞ്ഞ ദിവസംതമിഴ്‌നാട് നിയോഗിച്ചതിരുന്നു. മൂന്നംഗ സമിതിയായ മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതിയിലെ പ്രതിനിധിയും തമിഴ്‌നാട് പൊതുമരാമത്ത് സെക്രട്ടറിയുമായ പ്രഭാകറിന്റെ നേതൃത്വത്തിലാണ് പുതിയ സമിതിയെ നിയോഗിച്ചത്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തെ കാഴ്ചക്കാരാക്കിയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ ഉള്ള നടപടികളുടെ ഭാഗമായിരുന്നു തമിഴ്‌നാട് നീക്കം. പത്തംഗ സമിതി നിലവില്‍ വരുന്നതൊടെ തമിഴ്‌നാട് പൊതുമരാമത്ത്, വൈദ്യുതി വകുപ്പുകള്‍ക്ക് പുറമെ വനം, റവന്യൂ, ഫയര്‍ഫോഴ്‌സ് വകുപ്പുകള്‍ക്ക് പോലും ഡാമിനുമേല്‍ അധികാരം ലഭിക്കുന്ന സ്ഥിതിയും ഉണ്ടാകും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍