UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇന്ധന വില കുറച്ചു; ലിറ്ററിന് രണ്ടര രൂപയുടെ ഇളവ്

വില വര്‍ധനവില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ആശ്വാസം ലഭിക്കാന്‍ സംസ്ഥാനങ്ങള്‍ ചുമത്തുന്ന വാറ്റില്‍ കുറവ് വരുത്തണമെന്നും ജയ്റ്റ്‌ലി ആവശ്യപ്പെട്ടു.

കടുത്ത പ്രതിഷേധത്തിനൊടുവില്‍ രാജ്യത്തെ ഇന്ധന വിലയില്‍ കുറവ് വരുത്തി കേന്ദ്ര സര്‍ക്കാര്‍. പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് നികുതിയില്‍ ലിറ്ററിന് ഒന്നര രൂപയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അറിയിച്ചു. ഇതിന് പുറമേ എണ്ണകമ്പനികള്‍ ഒരു രൂപയും കുറവ് വരുത്തുമെന്നും അദ്ദേഹം അറിയിച്ചു. ഇതോടെ വിപണി വിലയില്‍ രണ്ടര രൂപയുടെ കുറവ് ഇന്ധന വിലയിലുണ്ടാവുമെന്നും ജയ്റ്റ്‌ലി പറയുന്നു.

അതേസമയം, ഇന്ധന വില വര്‍ധനവില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ആശ്വാസം ലഭിക്കാന്‍ സംസ്ഥാനങ്ങള്‍ ചുമത്തുന്ന വാറ്റില്‍ കുറവ് വരുത്തണമെന്നും ജയ്റ്റ്‌ലി ആവശ്യപ്പെട്ടു.

പ്രധാന മന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്നു ചേര്‍ന്ന യോഗത്തിന് ശേഷമാണ് വിലകുറയ്ക്കുന്നത് സംബന്ധിച്ച തീരുമാനം ധനമന്ത്രി പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ധനമന്ത്രിക്കും പുറമെ പെട്രോളിയം വകുപ്പ് മന്ത്രി മറ്റ് ഇന്നത ഉദ്യോഗസ്ഥര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍