UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എസ് പി യതീഷ് ചന്ദ്രയ്ക്ക് ധിക്കാരം; ലോക്സഭയിൽ പൊന്‍ രാധാകൃഷ്ണന്റെ അവകാശ ലംഘന നോട്ടീസ്

സ്വകാര്യ വാഹനങ്ങൾ കടത്തിവിട്ടുകൂടെ എന്നുള്ള തന്റെ ചോദ്യത്തിന് കടത്തിവിട്ടാല്‍ ഉത്തരവാദിത്വം ഏറ്റെടുക്കുമോയെന്നാണ് പൊലീസ് ഉദ്യോഗസ്ഥന്‍ മറുപടി പറഞ്ഞത്- മന്ത്രി പറയുന്നു

നിലയ്ക്കലില്‍ ക്രമസമാധാന ചുമതലയുണ്ടായിരുന്ന എസ് പി യതീഷ് ചന്ദ്ര ധിക്കാരപരമായി പെറുമാറിയെന്ന് ആരോപിച്ച് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ അവകാശ ലംഘന നോട്ടീസ്. ശബരിമലയിലേക്കുള്ള യാത്രാമധ്യേ എസ് പി തന്നോട് മോശമായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടിയാണ് മന്ത്രി ലോക്സഭയില്‍ അവകാശ ലംഘന നോട്ടീസ് സമർപ്പിച്ചത്. നോട്ടീസ് പരിഗണനയിലാണെന്ന് ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്‍ അറിയിച്ചു.

ലോക്സഭയില്‍ ശബരിമല വിഷയത്തെക്കുറിച്ച് സംസാരിക്കവെ മന്ത്രി തന്നെയാണ് എസ്പിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കിയ കാര്യം അറിയിച്ചത്. നാല്‍പ്പതു വര്‍ഷമായി ശബരിമലയില്‍ പോവുന്ന ആളാണ് താന്‍. ഭക്തന്‍ എന്ന നിലയിലാണ് ദര്‍ശനത്തിനു പോയത്. അവിടെയെത്തിയപ്പോള്‍ ചില പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍ വന്നു. ഇതു പൊലീസിനോടു പറഞ്ഞപ്പോള്‍ എസ്പി ധിക്കാരപരമായി പെരുമാറുകയായിരുന്നുവെന്ന് കേന്ദ്രമന്ത്രി ആരോപിച്ചു.

നിലയ്ക്കലിൽ നിന്ന് കെഎസ് ആർടിസി മാത്രമാണ് കടത്തിവിടുന്നത്. എന്നാൽ സ്വകാര്യ വാഹനങ്ങൾ കടത്തിവിട്ടുകൂടെ എന്നുള്ള തന്റെ ചോദ്യത്തിന് കടത്തിവിട്ടാല്‍ ഉത്തരവാദിത്വം ഏറ്റെടുക്കുമോയെന്നാണ് പൊലീസ് ഉദ്യോഗസ്ഥന്‍ മറുപടി പറഞ്ഞത്. പാര്‍ലമെന്റ് അംഗമെന്ന നിലയില്‍ തന്റെ അവകാശങ്ങള്‍ ലംഘിക്കലാണ് ഇതെന്നും ഇക്കാര്യത്തില്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

ശബരിമല സന്ദർശനത്തിന് എത്തിയ കേന്ദ്ര ധനകാര്യ സഹമന്ത്രി എസ്പി യതീഷ് ചന്ദ്ര കേന്ദ്രമന്ത്രിയുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടത് വാർത്തയായിരുന്നു. നടപടിയെ തുടർന്ന് യതീഷ് ചന്ദ്രയ്‌ക്കെതിരെ ബിജെപി നേതാക്കള്‍ ഉൾപ്പെടെ വിമര്‍ശനവുമായും രംഗത്തെത്തിയിരുന്നു. ഇതിന് പിറകെയാണ് മന്ത്രിയുടെ അവകാശ ലംഘന നോട്ടീസ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍