UPDATES

തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൊടുത്തത് പുന:പരിശോധിക്കാമെന്ന് കേന്ദ്രം; ലേലം വേണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണനയില്‍

ലേലത്തില്‍ പങ്കെടുക്കാമെന്ന് കാണിച്ചുള്ള കേരള സര്‍ക്കാരിന്റെ കത്ത് കിട്ടിയിട്ടുണ്ട്. ഇത് സംബന്ധിച്ച് ഉടന്‍ തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു.

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അദാനി ഗ്രൂപ്പിന് നല്‍കിയ തീരുമാനം പുനരാലോചിക്കാവുന്നതാണ് എന്ന് കേന്ദ്ര സര്‍ക്കാര്‍. വിമാനത്താവളത്തിനായി ലേലം നടത്തണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം പരിഗണിക്കുമെന്ന് വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി രാജ്യസഭയില്‍ അറിയിച്ചു.

ലേലത്തില്‍ പങ്കെടുക്കാമെന്ന് കാണിച്ചുള്ള കേരള സര്‍ക്കാരിന്റെ കത്ത് കിട്ടിയിട്ടുണ്ട്. ഇത് സംബന്ധിച്ച് ഉടന്‍ തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു. അതേസമയം മംഗലാപുരം, അഹമ്മദാബാദ്, ലക്‌നൗ അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ നടത്തിപ്പ് 50 വര്‍ഷത്തേയ്ക്ക് അദാനി ഗ്രൂപ്പിന് കൈമാറാനുള്ള തീരുമാനം കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു.

എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന വിവിധ വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കുന്ന കൂട്ടത്തിലാണ് തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറിയത്. എന്നാല്‍ തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിന് എതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര സര്‍ക്കാരിനെ ശക്തമായ എതിര്‍പ്പും പ്രതിഷേധവും അറിയിച്ചിരുന്നു. അദാനി ഗ്രൂപ്പിന് വിമാനത്താവള നടത്തിപ്പ് നല്‍കിയാല്‍ സംസ്ഥാന സര്‍ക്കാരിന്റെ സഹകരണമുണ്ടാകില്ലെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കിയിരുന്നു. സിയാല്‍ (കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്) മാതൃകയില്‍ ട്രിയാല്‍ (ട്രിവാന്‍ഡ്രം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്) എന്നൊരു കമ്പനി സര്‍ക്കാര്‍ രൂപീകരിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍