UPDATES

‘മതേതര പാരമ്പര്യത്തില്‍ അഭിമാനം കൊള്ളുന്ന രാജ്യമാണ് ഇന്ത്യ’; ന്യൂനപക്ഷങ്ങള്‍ക്കെതിരെ അതിക്രമമെന്ന യുഎസ് റിപ്പോർട്ട് തള്ളി വിദേശകാര്യ മന്ത്രാലയം

ബിജെപിയെ നേരിട്ട് പരാമർശിക്കുന്ന റിപ്പോർട്ട് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതായിരുന്നു. 

ഇന്ത്യയിൽ മതന്യൂനപക്ഷങ്ങള്‍ക്കെതിരെ അതിക്രമങ്ങൾ ശക്തമാണെന്ന യുഎസ് റിപ്പോർട്ട് തള്ളി കേന്ദ്ര സര്‍ക്കാർ. ഇന്ത്യയിലെ പൗരന്മാര്‍ക്ക് ഭരണഘടന ഉറപ്പ് നല്‍കുന്ന അവകാശങ്ങളെക്കുറിച്ച് പ്രസ്താവന നടത്താന്‍ ഒരു വിദേശരാജ്യത്തിന് അവകാശമില്ലെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ റിപ്പോർട്ടിനോട് പ്രതികരിച്ചു. മതേതര പാരമ്പര്യത്തില്‍ അഭിമാനം കൊള്ളുന്ന രാജ്യമാണ് ഇന്ത്യയെന്ന് വ്യക്തമാക്കിയ അദ്ദേഹം ആഭ്യന്തര വിഷയങ്ങളെക്കുറിച്ചുള്ള യുഎസ് റിപ്പോര്‍ട്ടില്‍ രാജ്യത്തിനുള്ള അതൃപ്തി വ്യക്തമാക്കുകയായിരുന്നു.

പശു സംരക്ഷണത്തിന് പേരില്‍ ഇന്ത്യയിൽ ആള്‍ക്കൂട്ട കൊലപാതകങ്ങളും അതിക്രമങ്ങളും നടക്കുന്നു, പൊതു ഇടങ്ങളിൽ മുസ്ലിം മതാചരണങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തുന്നു, കേന്ദ്ര മന്ത്രിമാരുടെ വിദ്വേഷ പ്രസംഗങ്ങള്‍, വര്‍ഗീയ കലാപങ്ങള്‍ തുടങ്ങിയവ പരാമര്‍ശിക്കുന്നകാണ് റിപ്പോട്ട്. ഈ സാഹചര്യങ്ങൾ വിലയിരുന്ന യുഎസ് വിദേശ കാര്യമന്ത്രാലയം മതസ്വാതന്ത്ര്യം വിഷയത്തിൽ കാര്യത്തില്‍ ഏറെ പിറകിലാണ് ഇന്ത്യ സമര്‍ത്ഥിക്കുന്നു. ബിജെപിയെ നേരിട്ട് പരാമർശിക്കുന്ന റിപ്പോർട്ട് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതായിരുന്നു.

എന്നാൽ പൗരന്മാര്‍ക്ക് ഉറപ്പ് നല്‍കുന്ന ഭരണഘടനയയുമുള്ള രാജ്യമാണ് ഇന്ത്യ. കൃത്യമായ നിയമവാഴ്ചയും, ന്യനപക്ഷ–ഭൂരിപക്ഷമെന്ന വ്യത്യാസമില്ലാതെ തുല്യമായ അവകാശങ്ങള്‍ ഭരണഘടന പൗരന്മാർക്ക് ഉറപ്പുവരുത്തുന്നുണ്ട് ഇന്ത്യയുടെ മതേതര പരാരമ്പര്യത്തിലും സഹിഷ്ണുതയോടുള്ള പ്രതിബദ്ധതയിലും അഭിമാനം കൊള്ളുന്നുവെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പ്രതികരണത്തിൽ പറയുന്നു.

അതേസമയം, അടുത്ത ദിവസം ഇന്ത്യയില്‍ സന്ദര്‍ശനം നടത്താനിരിക്കെയാണ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ യുഎസ് കോണ്‍ഗ്രസില്‍ അവതരിപ്പിച്ചത് റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നതും ഇന്ത്യ മറുപടി നൽകുന്നതെന്നതും ശ്രദ്ധേയമാണ്.

ആരിഫ് മുതല്‍ കടകംപള്ളി വരെ; യഥാര്‍ത്ഥത്തില്‍ ശബരിമലയില്‍ എന്താണ് സിപിഎം നിലപാട്?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍