UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യുജിസി പിരിച്ചുവിടും; പകരം ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍ രൂപീകരിക്കും

12 അംഗങ്ങളാണ് പുതിയ കമ്മീഷനില്‍ ഉണ്ടാവുക.

രാജ്യത്തെ യൂണിവേഴ്‌സിറ്റികളുടെ പ്രധാന വരുമാന സ്രോതസ്സും, സര്‍വകലാശാലാ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിനും കാര്യക്ഷമമാക്കുന്നതിനും വേണ്ടി സ്ഥാപിച്ച യുണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷനെ (യുജിസി) കേന്ദ്രസര്‍ക്കാര്‍ ഉടച്ചുവാര്‍ക്കുന്നു. യുജിസിക്ക് പകരം ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍ രൂപീകരിക്കാനാണ് കേന്ദ്ര നീക്കം. ഇതിനായുള്ള കരട് മാര്‍ഗ നിര്‍ദേശം കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം പ്രസിദ്ധീകരിച്ചു. 12 അംഗങ്ങളാണ് പുതിയ കമ്മീഷനില്‍ ഉണ്ടാവുക. 1956 ലെ യുണിവേഴ്‌സിറ്റി ഗ്രാറ്റ് കമ്മീഷന്‍ ആക്റ്റ് ഭേദഗതി ചെയ്യുകയുമെന്നും വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കര്‍ അറിയിച്ചു. പുതിയ കമ്മീഷന്‍  നിലവില്‍ വരുന്നതോടെ യുജിസി, അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സില്‍ (എഐസിടിഇ) ദേശീയ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സില്‍ (എന്‍സിടിഇ) എന്നിവയും ഇല്ലാതാകും.
മെച്ചപ്പെട്ട പുതിയ നിയമത്തിനായി വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കും ഗുണഭോക്താക്കള്‍ക്കും ജൂലായ് 7 വൈകീട്ട് 5വരെ [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനാവുമെന്നും അദ്ദേഹം പ്രതികരിച്ചു.
യുജിസിക്ക് പകരം കൊണ്ടുവരുന്ന പുതിയ സംവിധാനത്തിന് രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ മികവിലേക്ക് ഉയര്‍ത്തുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കുന്നതിനും കൂടുതല്‍ സ്വയം ഭരണ അധികാരങ്ങള്‍ നല്‍കുന്ന തരത്തിലായിരിക്കുമെന്നും മന്ത്രി വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞു. ഉന്നത വിദ്യാഭ്യാസ  കമ്മീഷന്‍ നിയമം 2018 എന്നായിരിക്കും പുതിയ നിയമം അറിയപ്പെടുക.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍