UPDATES

ട്രെന്‍ഡിങ്ങ്

സിബിഐ മുന്‍ ഡയറക്ടര്‍ അലോക് വര്‍മയെ വിടാതെ മോദി സര്‍ക്കാര്‍: പെന്‍ഷന്‍ തടഞ്ഞു, രാജി അംഗീകരിച്ചില്ല

വര്‍മയ്‌ക്കെതിരായ അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ അദ്ദേഹ്ത്തിന്റെ രാജി അംഗീകരിക്കില്ല എന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. അച്ചടക്ക നടപടി സ്വീകരിക്കും.

സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കിയ അലോക് വര്‍മയ്‌ക്കെതിരെ സര്‍വീസില്‍ നിന്ന് രാജി വച്ചിട്ടും പ്രതികാര നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍. വര്‍മയുടെ രാജി തള്ളിയ കേന്ദ്രം അദ്ദേഹത്തിന്റെ പെന്‍ഷന്‍ തുക തടഞ്ഞതായാണ് പരാതി. സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന മാറ്റിയ ശേഷം ഫയര്‍ സര്‍വീസസ് ഡയറക്ടര്‍ ജനറലായി അലോക് വര്‍മയെ നിയമിച്ചെങ്കിലും നിയമനം അംഗീകരിക്കാതെ വര്‍മ രാജിക്കത്ത് നല്‍കുകയായിരുന്നു. വിമരമിക്കല്‍ പ്രായം കഴിഞ്ഞ കന്നെ കാലാവധി നീട്ടിയാണ് സിബിഐ ഡയറക്ടറായി നിയമിച്ചിരുന്നത് മറ്റേതെങ്കിലും പദവികളില്‍ തന്നെ നിയമിക്കുന്നത് ചട്ടവിരുദ്ധമാണ് എന്നും ചൂണ്ടിക്കാട്ടിയാണ് അലോക് വര്‍മ രാജി നല്‍കിയത്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള സെലക്ഷന്‍ കമ്മിറ്റിയാണ് അലോക് വര്‍മയെ നീക്കാന്‍ തീരുമാനിച്ചത്.

അലോക് വര്‍മയുടെ എല്ലാ ആനുകൂല്യങ്ങളും തടഞ്ഞുവച്ചിരിക്കുകയാണ് എന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. വര്‍മയ്‌ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കും. വര്‍മയ്‌ക്കെതിരായ അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ അദ്ദേഹ്ത്തിന്റെ രാജി അംഗീകരിക്കില്ല എന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. അലോക് വര്‍മയുടെ വിരമിക്കല്‍ തീയതി ഇന്നാണ് (ജനുവരി 31).

സ്‌പെഷല്‍ ഡയറക്ടറായിരുന്ന രാകേഷ് അസ്താനയുമായുള്ള സംഘര്‍ഷങ്ങളെ തുടര്‍ന്ന് ഒക്ടോബറില്‍ പേഴ്‌സണല്‍ മന്ത്രാലയം അലോക് വര്‍മയെ സ്ഥാനത്ത് നീക്കിയിരുന്നു. വര്‍മയേയും അസ്താനയേയും നിര്‍ബന്ധിച അവധിയില്‍ വിടുകയും ചെയ്തിരുന്നു. തുടര്‍ന്ന് വര്‍മ സുപ്രീം കോടതിയെ സമീപിക്കുകയും വര്‍മയെ ഡയറക്ടറായി പുനസ്ഥാപിക്കാന്‍ സുപ്രീം കോടതി ഉത്തരവിടുകയും ചെയ്തു. ഇതിന് രണ്ട് ദിവസത്തിന് ശേഷമാണ് പ്രധാനമന്ത്രിയും സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ പ്രതിനിധിയായ ജസ്റ്റിസ് എകെ സിക്രിയും പ്രതിപക്ഷ കക്ഷി നേതാവായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും ഉള്‍പ്പെട്ട കമ്മിറ്റി ഡയറക്ടറെ മാറ്റാന്‍ തീരുമാനിച്ചത്. ഖാര്‍ഗെയുടെ എതിര്‍പ്പോടെയായിരുന്നു ഭൂരിപക്ഷ തീരുമാനം. ഇതിന് പിന്നാലെ ഫയര്‍ സര്‍വീസ് മേധാവിയായി അദ്ദേഹത്തെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു.

സിബിഐ കൈക്കൂലി കേസില്‍ പ്രതിയായ രാകേഷ് അസ്താനയെ സംരക്ഷിക്കാനും റാഫേല്‍ അന്വേഷണം ഒഴിവാക്കാനുമാണ് അലോക് വര്‍മയെ സര്‍ക്കാര്‍ മാറ്റിയത് എന്ന ആരോപണം കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിച്ചിരുന്നു. സന സതീഷ് ബാബു എന്ന ഹൈദരാബാദ് സ്വദേശിയായ വ്യവസായിയില്‍ നിന്ന് കേസ് അന്വേഷണം ഒഴിവാക്കുന്നതിനായി രാകേഷ് അസ്താന കൈക്കൂലി വാങ്ങി എന്നാണ് കേസ്. ഇതേ ആരോപണം വര്‍മയ്‌ക്കെതിരെ അസ്താന ഉന്നയിക്കുകയും ഇതില്‍ വര്‍മയ്‌ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍