UPDATES

യുഡിഎഫ് സ്ഥാനാര്‍ഥി ബെന്നി ബെഹനാന് ഹൃദയാഘാതം; ആന്‍ജിയോ പ്ലാസ്റ്റി സര്‍ജറിക്ക് വിധേയനാക്കി

ബെന്നി ബെഹന്നാൻ നിലവിൽ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. 

തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെ ചാലക്കുടി ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ബെന്നി ബെഹനാനെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെയാണ് യുഡിഎഫ് കൺവീനർ കൂടിയായ ബെന്നി ബഹന്നാനെ നെഞ്ചുവേദനയെ തുടര്‍ന്ന് കൊച്ചി കാക്കാനാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ കഴിഞ്ഞ് രാത്രി ഏറെ വൈകിയായിരുന്നു അദ്ദേഹം സ്വ വസതിയിലെത്തിയത്. തുടർന്നായിരുന്നു പുലർച്ചയോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. അശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ അടിയന്തിരമായി ആന്‍ജിയോ പ്ലാസ്റ്റി സര്‍ജറിക്ക് വിധേയനാക്കി.

അതേസമയം, ബെന്നി ബെഹന്നാൻ നിലവിൽ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. സ്ഥാനാര്‍ഥി ആശുപത്രിയില്‍ കഴിയുന്ന സാഹചര്യത്തില്‍ ഇന്നത്തെ തെരഞ്ഞെടുപ്പ് പര്യടനം റദ്ദാക്കിയേക്കും.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍