UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘ചന്ദ്രയാൻ 2 ദക്ഷിണേഷ്യയുടെ വലിയ മുന്നേറ്റം’; അഭിനന്ദനങ്ങളുമായി പാക് ബഹിരാകാശ യാത്രിക

സയൻസ് മാസികയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു നമീറയുടെ പ്രതികരണം.

ചന്ദ്രയാൻ 2 ന് അവസാന നിമിഷത്തിലേറ്റ തിരിച്ചടിയെ പരിഹസിച്ച് പാകിസ്താന്‍ മന്ത്രിമാർ രംഗത്തെതിയതിന് പിന്നാലെ ഐഎസ് ആർഒയുടെ നേട്ടത്തെ പുകഴ്ത്തി പാകിസ്ഥാനിൽ നിന്നുള്ള ആദ്യ ബഹിരാകാശ യാത്രിക. ചന്ദ്രന്റെ ദക്ഷിണ ദ്രുവത്തിൽ സാന്നിധ്യമറിയിച്ച ഐഎസ്ആർഒയുടെ നടപടി ദക്ഷിണേഷ്യയുടെ വലിയ മുന്നേറ്റമാണെന്നും നമീറ സലീം പറയുന്നു.

ദക്ഷിണേഷ്യക്കാർക്കു മാത്രമല്ല ലോകത്തിനു മുഴുവൻ അഭിമാന നിമിഷമായിരുന്നു ഇത്. ഏതുരാജ്യമാണ് ഇതു നടത്തുന്നതെന്നതിലുപരി നേട്ടങ്ങളെ ശ്രദ്ധിക്കണമെന്നും അവർ പറയുന്നു. ദക്ഷിണേഷ്യയിൽ നിന്നുള്ള ബഹിരാകാശ ദൗത്യങ്ങൾ ശ്രദ്ധേയമായ നേട്ടങ്ങളാണ് കൈവരിക്കുന്നതെന്നും അവർ പറയുന്നു. ഐഎസ്ആർഒ നടത്തിയ ചാന്ദ്ര ദൗത്യത്തെ അഭിനന്ദിക്കുന്നു.

ലോകത്താകമാനമുള്ള ബഹിരാകാശ വ്യവസായത്തെ ഇത് അഭിമാനത്തിന് വക നൽകുന്നെന്നും സലീം പറയുന്നു. കറാച്ചിയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന സയൻസ് മാസികയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു നമീറയുടെ പ്രതികരണം.

‘വിർജിൻ ഗാലക്ടിക്’ എന്ന ബഹിരാകാശ പേടകത്തിലൂടെയാണ് നമീറ ബഹിരാകാശത്ത് നൽകിയത്. ബ്രിട്ടീഷ് സംരംഭകനും വ്യവസായിയുമായ സർ റിച്ചാർഡ് ബ്രാൻസന്റെ പദ്ധതിയിലൂടെയാണ് നടപടി. ബ്രാൻസന്റെ ക്രൂവിലെ ഒരേയൊരു പാകിസ്ഥാനി അംഗമായിരുന്നു നമീറ.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍