ഉച്ചയ്ക്കുശേഷം 2.43നായിരിക്കും വിക്ഷേപണം.
സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് വിക്ഷേപണം മാറ്റിവച്ച ഇന്ത്യയുടെ രണ്ടാം ചാന്ദ്ര പര്യവേഷണ ദൗത്യം ചന്ദ്രയാൻ 2 തിങ്കളാഴ്ച വിക്ഷേപിക്കും. വിക്ഷേപണ വാഹനമായ ജിഎസ്എൽവി മാർക്ക് 3 റോക്കറ്റിലെ തകരാറുകൾ പൂർണമായി പരിഹരിച്ചതോടെയാണ് പുതിയ തിയ്യതി തീരുമാനിച്ചത്. തകരാറുകൾ പൂർണമായി പരിഹരിച്ച ശേഷമുള്ള സുരക്ഷാപരിശോധനകൾ പൂർത്തിയാക്കിയതായി ഐഎസ്ആർഒ ട്വിറ്ററില്‍ അറിയിച്ചു.
അതേസമയം, പുലർച്ചെയുള്ള വിക്ഷേപണസമയം മാറ്റി ഉച്ചയ്ക്കുശേഷം 2.43നായിരിക്കും വിക്ഷേപണം. തിങ്കളാഴ്ച പുലർച്ചെ 2.51-ന് നടക്കേണ്ടിയിരുന്ന ചന്ദ്രയാൻ-2ന്റെ വിക്ഷേപണം. ജി.എസ്.എൽ.വി.യുടെ ഇന്ധന ടാങ്കുമായി ബന്ധപ്പെട്ട തകരാറുമായതിനെ തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു. മാർക്ക് 3ന്റെ ക്രയോജനിക് സ്റ്റേജിലെ ഹീലിയം ഗ്യാസ് ടാങ്കുകളിലൊന്നിൽ ചോർച്ചയുണ്ടായതിനെത്തുടർന്നാണ് വിക്ഷേപണം മാറ്റിവച്ചത്.
Chandrayaan-2 launch, which was called off due to a technical snag on July 15, 2019, is now rescheduled at 2:43 pm IST on Monday, July 22, 2019. #Chandrayaan2 #GSLVMkIII #ISRO
— ISRO (@isro) July 18, 2019
ചെറിയ തകരാറാണെന്നു പരിശോധനയിൽ വ്യക്തമായി. ചൊവ്വാഴ്ച രാത്രിയോടെ തകരാർ പൂർണമായി പരിഹരിച്ചു. ഇന്നലെ മണിക്കൂറുകൾ നീണ്ട സുരക്ഷാപരിശോധന പൂർത്തിയാക്കിയതായും അധികൃതർ വ്യക്തമാക്കി. പിഴവ് ആവർത്തിക്കില്ലെന്ന് ഉറപ്പുവരുത്തിയാണ് പുതിയ വിക്ഷേപണ തിയതി പ്രഖ്യാപിച്ചത്.