UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘നിങ്ങള്‍ക്ക് മുന്‍പുണ്ടായിരുന്ന പ്രവാചകന്‍മാരെയും അവര്‍ ഇപ്രകാരം പീഡിപ്പിച്ചിട്ടുണ്ട്’: ഫ്രാങ്കോ മുളക്കലിനെ അനുകൂലിച്ച് ചങ്ങനാശ്ശേരി അതിരൂപതയുടെ സര്‍ക്കുലര്‍

സഭയുടെ അധികാരത്തെ നിര്‍വീര്യമാക്കി ഭിന്നതയും അച്ചടക്കമില്ലായ്മയും ഉണ്ടാക്കുകയാണ് ഇത്തരക്കാരുടെ ലക്ഷ്യമെന്നും ആര്‍ച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം ഞായറാഴ്ച പുറത്തിറക്കിയ സര്‍ക്കുലര്‍ പറയുന്നു.

കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത കേസില്‍ കത്തോലിക്കാ സഭാ ജലന്ധര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കലിന്റെ് അറസ്റ്റ് നടപടികളെ ഉള്‍പ്പെടെ പരോക്ഷമായി വിമര്‍ശിച്ച് ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപൊലീത്തയുടെ സര്‍ക്കുലര്‍. സഭയ്ക്ക് പുറത്തുനിന്നും ഉള്ളവരെക്കാള്‍ അകത്തുള്ളവരുടെ സഭാവിരുദ്ധ പ്രവര്‍ത്തനങ്ങളാണ് ഭീഷണിയെന്നും. സഭയുടെ അധികാരത്തെ നിര്‍വീര്യമാക്കി ഭിന്നതയും അച്ചടക്കമില്ലായ്മയും ഉണ്ടാക്കുകയാണ് ഇത്തരക്കാരുടെ ലക്ഷ്യമെന്നും ആര്‍ച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം ഞായറാഴ്ച പുറത്തിറക്കിയ സര്‍ക്കുലര്‍ പറയുന്നു.

ചില മാധ്യമങ്ങളും പ്രസ്ഥാനങ്ങളും വ്യക്തികളും സഭയെ അപകീര്‍ത്തിപ്പെടുത്താന്‍ തക്കം പാര്‍ത്തിരിക്കുകയാണെന്ന് അടുത്തിടെ ഉണ്ടായ സംഭവങ്ങള്‍ തെളിയിക്കുന്നു. പ്രകടമായ സഭാ വിരുദ്ധതയാണ് ഇവര്‍ക്ക് പിന്നില്‍. കത്തോലിക്ക സഭയെയോ, ശുശ്രൂഷകരേയോ പ്രതിക്കൂട്ടിലാക്കി സമൂഹമധ്യത്തില്‍ അപമാനിക്കുകയാണ് ഇവരുടെ ലക്ഷ്യം. അതിനായി ചില ക്രൈസ്തവ നാമ ധാരികളെ ഉപയോഗിക്കുന്നു. സാധാരണ മത വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് വിരുദ്ധരാക്കുകയാണ് ഇവരുടെ ലക്ഷ്യം. ഇത്തരം കെണിയില്‍ വീഴാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും സര്‍ക്കൂലര്‍ മുന്നറിയിപ്പ് നല്‍കുന്നു.

എന്നാല്‍ സഭയില്‍ പോരായ്മകളിലെന്ന് അവകാശപ്പെടുന്നില്ലെന്നും, മനുഷ്യരായ സഭാമക്കള്‍ക്ക് തെറ്റുപറ്റിയരിക്കാം, എന്നാല്‍ അവരെ തിരഞ്ഞുപിടിച്ച് അക്രമിക്കാതെ തിരുത്തുകയാണ് വേണ്ടതെന്നും സര്‍ക്കുലര്‍ പറയുന്നുണ്ട്. സത്യാവസ്ഥ അറിയാതെ ഒരാളെ കുറ്റക്കാരനായി വിധിക്കുന്നതിനും ശിക്ഷിക്കാന്‍ മുറവിളി കൂട്ടുന്നതും മനുഷ്യത്വ രഹിതമാണ്. പൊതു ജനവികാരം ഇളക്കിവിട്ട് കോടതിയെ പോലും സമ്മര്‍ദത്തിലാക്കുകയാണ് ഇത്തരക്കാര്‍ ചെയ്യുന്നത്. ഇത് സത്യവിരുദ്ധമായ വിധി പുറപ്പെടുവിക്കാന്‍ കാരണമാക്കുന്നതിലൂടെ നിരപരാധികള്‍ ശിക്ഷിക്കപ്പെടാന്‍ ഇത് ഇടയാക്കും. പോലീസ് അന്വേഷണത്തിന്റെ നിഷ്പക്ഷത സംശയിക്കുകയും, കോടതിയില്‍ വിശ്വാസം നഷ്ടപ്പെടുകയും ചെയ്യുന്ന അവസ്ഥ ജനങ്ങളില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുമെന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.

ആരോപണങ്ങളുടെ കൂരമ്പുകളെ ആത്മ സംയമനത്തോടെ നേരിടണമെന്ന് ആഹ്വാനം ചെയ്യുന്ന സര്‍ക്കുലര്‍ സഭയെ ഉള്‍പ്പെടെ പരിഹസിച്ചരോട് ക്ഷമിക്കണമെന്നും, ക്ഷമയും ആത്മസംയമനവും ബലഹീനതയും ഭീരുത്വവുമല്ലെന്നും ഓര്‍മ്മിപ്പിക്കുന്നുണ്ട്.

ഫാദര്‍ നിക്കോളാസ് മണിപ്പറമ്പില്‍ ആരുടെ മാരീചന്‍?

പാലാ ജയിലില്‍ കൈമുത്തിയവരും കുമ്പസരിച്ചവരും; എന്നാണ് ഈ ‘വിശുദ്ധ’ന്റെ കാല്‍ കഴുകിയ വെള്ളം നിങ്ങള്‍ കുടിക്കുന്നത്?

സഭ സാത്താന്റെ കൂടെയെന്ന് വീണ്ടും തെളിയിച്ചു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍