കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്വത്തിൽ യുണിവേഴ്സിറ്റി കോളേജിലെ അധ്യാപകരുമായി യോഗം ചേർന്നു
സംഘർഷങ്ങൾക്കും വിവാദങ്ങൾക്കും പിന്നാലെ തിരുവനന്തപുരം യുണിവേഴ്സിറ്റി കോളേജിൽ മാറ്റങ്ങൾ നടപ്പാക്കാൻ സർക്കാർ ഇടപെടൽ. നിലവിലെ സംവിധാനങ്ങൾ വലിയ പഴികേട്ട സാഹചര്യത്തിലാണ് സർക്കാർ തന്നെ ഇടപെട്ട് കാര്യക്ഷമമായ മാറ്റങ്ങൾ നടപ്പാക്കാൻ നീക്കങ്ങൾ ആരംഭിച്ചത്. ഇതിനായി കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്വത്തിൽ യുണിവേഴ്സിറ്റി കോളേജിലെ അധ്യാപകരുമായി യോഗം ചേര്‍ന്നു.
അതേസമയം, കാതലായ മാറ്റങ്ങൾ നടപ്പാക്കുമെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ കോളേജിലെ അനധ്യാപകരായ മുന്ന് പേരെ സ്ഥലംമാറ്റുമെന്നാണ് പുതിയ റിപ്പോർട്ട്. കോളജ് തുറക്കുന്ന ആദ്യ ദിവസങ്ങളിൽ ക്യാംപസിൽ പോലീസ് സംരക്ഷണം ഏർപ്പെടുത്താനും ഉത്തരക്കടലാസുകകൾ സൂക്ഷിക്കാൻ പ്രത്യേക മുറി സജ്ജമാക്കാനും തീരുമാനമായി. ഈ മുറിയുടെ ചുമതല കൃത്യമായി പ്രിൻസിപാളിനായിരിക്കും.
പിഎസ്.സി പരീക്ഷയ്ക്ക് കോളേജ് സെന്റർ ആക്കരുതെന്ന് ആവശ്യപ്പെടും. സർവകലാശാല പരീക്ഷകൾ ഒഴികെയുള്ള പരിക്ഷകൾ ക്യാംപസിൽ നടത്തേണ്ടതില്ലെന്ന നിലാപാടും പിഎസ്.സി ഉൾപ്പെടെയുള്ള ഏജൻസികളെ അറിയിക്കും. യൂണിവേഴിസിറ്റി കോളേജിലെ സംഘർഷത്തിന് പിന്നാലെ ഉയർന്ന ആരോപണങ്ങൾക്ക് മുഴുവൻ പ്രതിരോധം തീർക്കുകയാണ് പുതിയ നിക്കങ്ങളിലൂടെ അധികൃതർ ലക്ഷ്യമാക്കുന്നതെന്നാണ് വിവരം.
പരീക്ഷാ പേപ്പറുകൾ യൂനിയൻ ഓഫീസിലും കത്തിക്കുത്ത് കേസിലെ ഒന്നാം പ്രതിയുടെ വീട്ടിലും ഉൾപ്പെടെ കണ്ടെത്തിയ തരത്തിലുള്ള ആരോപണം ഇനി ഉയരാതിരിക്കാനാണ് പുതിയ സ്ടോങ് റൂം തയ്യാറാക്കുന്നത്. പിഎസ്.സി പരീക്ഷയിൽ ക്രമക്കേട് നടന്നെന്നും ആരോപണം ഉയർന്നിരുന്നു.