UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചെങ്ങന്നൂരില്‍ സിപിഎം പ്രചരണ വാഹനത്തിന് നേരെ അക്രമം; കുഞ്ഞു ഗായികയെ ഭീഷണിപ്പെടുത്തി

ഡ്രൈവര്‍ക്ക് മര്‍ദനം, പിന്നില്‍ ആര്‍എസ്എസ് എന്ന് സിപിഎം

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സിപിഎം പ്രചാരണത്തിനിറങ്ങി ശ്രദ്ധേയയായ കുഞ്ഞു ഗായികകയ്ക്കും സംഘത്തിനു നേരെ ആക്രമണം. പ്രചരണസംഘം സഞ്ചരിച്ച വാഹനത്തിന്റെ ഡ്രൈവറെ അക്രമിസംഘം മര്‍ദിച്ചു. പ്രചരണ വാഹനം അലങ്കരിച്ച എല്‍ഡിഎഫ് സ്ഥാനര്‍ഥിയുടെ ചിത്രം അടക്കമുള്ള ബോര്‍ഡുകളും നശിപ്പിക്കപ്പെട്ടിട്ടുണ്ട്. അക്രമത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്നും, കഴിഞ്ഞ ദിവസം മണ്ഡലത്തിലെത്തിയ ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് ദേബ് കുമാറിന്റെ പരിപാടികള്‍ക്ക് ശേഷമായിരുന്നു അക്രമണെന്നും സിപിഎം ആരോപിച്ചു.

ആക്രമികള്‍ കുഞ്ഞു ഗായിക പ്രാര്‍ഥനയെ ഭീഷണിപ്പെടുത്തിയെന്നും ഇവര്‍ പറഞ്ഞു. അതേസമയം മര്‍ദനമേറ്റ ഡ്രൈവര്‍ ഈരാറ്റുപേട്ട സ്വദേശി നഹാസും പ്രാര്‍ത്ഥനയും ചെങ്ങന്നൂര്‍ ജില്ലാ ആസുപത്രിയില്‍ ചികില്‍സ തേടി. പ്രാര്‍ത്ഥനയുടെ പിതാവ് രതീഷ്, മറ്റൊരു ഗായകനായ റെജി സദാനന്ദന്‍ എന്നിവരും വാഹനത്തിലുണ്ടായിരുന്നു.

സിപിഎം പ്രചരണത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ പ്രാര്‍ത്ഥനയും സംഘവും അക്രത്തിനിരയായ സംഭവത്തില്‍ അപലപനീയമാണെന്ന സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എംവി ഗോവിന്ദന്‍ പ്രതികരിച്ചു. ചികില്‍സിയില്‍ കഴിയുന്ന ഇരുവരെയും സന്ദര്‍ശിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സിപിഎം പ്രവര്‍ത്തകര്‍ സംയമനം പാലിക്കണമെന്നും എംവി ഗോവിന്ദന്‍ ആവശ്യപ്പെട്ടു.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍