UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചെങ്ങന്നൂരില്‍ എസ്എന്‍ഡിപിക്ക് സമദുര നിലപാടെന്ന് വെള്ളാപ്പള്ളി

മണ്ഡലത്തില്‍ ത്രികോണ മല്‍സരമാണ് നടക്കുന്നത്. മുന്നണികള്‍ക്ക് അനുകുലമായ നിലപാടെടുക്കാന്‍ പ്രവര്‍ത്തരോട് ആവശ്യപ്പെടില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എസ്എന്‍ഡിപിക്ക് സമദൂര നിലപാടെന്ന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സമുദായത്തോട് കൂറുള്ളവര്‍ക്ക് വോട്ട്‌ചെയ്യണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. പ്രവര്‍ത്തകര്‍ ഉചിതമായ തീരുമാനം സ്വയം എടുക്കണം. ചെങ്ങന്നൂരിലെ വിജയം ഈഴവരും മറ്റ് പിന്നോക്ക വിഭാഗങ്ങളും തീരുമാനിക്കുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ചെങ്ങന്നുര്‍, മാവേലിക്കര യുണിറ്റുകളോട് വെള്ളാപ്പള്ളി നിര്‍ദേശിച്ചു.
മണ്ഡലത്തില്‍ ത്രികോണ മല്‍സരമാണ് നടക്കുന്നത്. മുന്നു മുന്നണികള്‍ക്കും സാധ്യതയുണ്ട്. മുന്നണികള്‍ക്ക് അനുകുലമായ നിലപാടെടുക്കാന്‍ പ്രവര്‍ത്തരോട് ആവശ്യപ്പെടില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍