UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മസാലബോണ്ടിൽ ദുരൂഹത; കൂടുതലും നേടിയത് ലാവ്ലിന്‍ കമ്പനിയുമായി ബന്ധമുള്ളവർ: ചെന്നിത്തല

അഴിമതിയുടെ തുടക്കമാണിത്. മഞ്ഞുമലയുടെ അറ്റം മാത്രം ചെന്നിത്തല പറയുന്നു.

അടിസ്ഥാന സൗകര്യവികസനത്തിന് വിദേശവിപണിയില്‍നിന്ന് ധനസമാഹരണം നടത്തുന്നതിനായി കേരള അടിസ്ഥാന വികസന നിക്ഷേപ ബോര്‍ഡ്(കിഫ്ബി) പുറത്തിറക്കിയ വഴി മസാല ബോണ്ടിൽ സർക്കാരിനെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മസാലബോണ്ട് കൂടുതലും നേടിയത് എസ്എന്‍സി ലാവ്​ലിന്‍ കമ്പനിയുമായി അടുത്ത ബന്ധമുള്ള കമ്പനിയാണെന്നും അദ്ദേഹം പറയുന്നു. എറണാകുളം ഡിസിസി ഓഫിസില്‍ നടത്തിയ പത്രസമ്മേളനത്തിലായുരുന്നു അദ്ദേഹത്തിന്റെ ആരോപണം.

കാനഡയിലും സിംഗപൂരിലുമാണ് ബോണ്ടുകള്‍ കൂടുതലായി വിറ്റത്. വാങ്ങിയത് കനേഡിയന്‍ കമ്പനിയായ ലാവ്​ലിനുമായി അടുത്ത ബന്ധമുള്ള കമ്പനിയാണ്. ഏതൊക്കെ കമ്പനികളാണ് ബോണ്ട് വാങ്ങിയെന്നു സര്‍ക്കാര്‍ വ്യക്തമാക്കണം. ഉയര്‍ന്ന പലിശയാണ് കമ്പനിക്ക് സര്‍ക്കാര്‍ നല്‍കുന്നത്. ഇടതു സര്‍ക്കാരുകളുടെ കാലത്ത് ലാവ്ലിന്‍ ഇടപാട് ശക്തമാകുന്നതിന്റെ കാരണമറിയാന്‍ ജനത്തിന് അവകാശമുണ്ടെന്നും അദ്ദേഹം പറയുന്നു.

ഇടപാടില്‍ ദുരൂഹത നിറഞ്ഞ് നിൽക്കുകയാണ്. ലാവ്ലിനെ സഹായിക്കാനുള്ള വളഞ്ഞ സർക്കാർ സ്വീകരിക്കുന്നത്. സര്‍ക്കാരിന്റെ മറുപടി വന്നശേഷം ബാക്കി കാര്യങ്ങള്‍ പറയുമെന്നും അദ്ദേഹം പറയുന്നു. സർക്കാറിനോട് ചില ചോദ്യങ്ങളും അദ്ദേഹം ചോദിക്കുന്നു. അഴിമതിയുടെ തുടക്കമാണിത്. മഞ്ഞുമലയുടെ അറ്റം മാത്രം ചെന്നിത്തല പറയുന്നു.

ചെന്നിത്തലയുടെ പ്രധാന ചോദ്യങ്ങൾ

1. ബോണ്ടുകള്‍ വില്‍ക്കാനുള്ള താല്‍പര്യം ആരുടെതാണ്?.

2. മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും എന്താണ് പങ്ക്?

3. ബോണ്ടുകൾ കമ്പനിയുമായി മുഖ്യമന്ത്രിയും ധനമന്ത്രിയും ചര്‍ച്ച നടത്തിയിട്ടുണ്ടോ?

4. എവിടെയായിരുന്നു ചര്‍ച്ച? ഇക്കാര്യങ്ങള്‍ സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും ചെന്നിത്തല പറഞ്ഞു.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍