UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വൃഷ്ടി പ്രദേശത്ത് കനത്തമഴ; ചെറുതോണി അണക്കെട്ടിന്റെ അഞ്ചു ഷട്ടറുകളും ഉയര്‍ത്തി

ഉച്ചക്ക് 1 20 ഓടെ നാലാമത്ത ഷട്ടറു തുറന്നിരുന്നു. ഇടുക്കിയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് അഞ്ചാമത്തെ ഷട്ടറടക്കം തുറക്കേണ്ട അവസ്ഥ  ഉണ്ടായത്.

ഇടുക്കിഡാമിന്റെ വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുകയും ഡാമിലെ ജല നിരപ്പ് ഉയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ ചെറുതോണി അണക്കെട്ടിന്റെ അഞ്ചാമത്തെ ഷട്ടറും തുറന്നു. ഉച്ചക്ക് 1-40ഓടെയാണ് അഞ്ചാമത്തെ ഷട്ടര്‍ ഉയര്‍ത്തിയത്. ഉച്ചക്ക് 1 20 ഓടെ നാലാമത്ത ഷട്ടറു തുറന്നിരുന്നു. ഇടുക്കിയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് അഞ്ചാമത്തെ ഷട്ടറടക്കം തുറക്കേണ്ട അവസ്ഥ  ഉണ്ടായത്.
രണ്ടുമണിയോടെ തുറന്നു വിടുന്ന ജലത്തിന്റെ അളവ് സെക്കന്റില്‍ 6 ലക്ഷമാക്കി ഉയര്‍ത്തുമെന്ന് അറിയിച്ചതിന് പിറകെയാണ് കാര്യമായ മുന്നറിയിപ്പില്ലാതെ നാലാമത്തെ ഷട്ടര്‍ തുറന്നത്. ഇതിന് പിറകെയാണ് അഞ്ചമത്തെ ഷട്ടറും ഉയര്‍ത്തിയത്. വലിയ അളവില്‍ വെള്ളമെത്തുന്നതോടെ ചെറുതോണി ടൗണിലടക്കം വെള്ളം കയറുമെന്ന ആശങ്കയും വര്‍ധിച്ചിട്ടുണ്ട്. ചെറുതോണി പാലം ഇതിനോടകം തന്നെ ജല നിരപ്പിനൊപ്പമാണ്.

തുറന്നു വിട്ട അധികജലം ഇടലയാറില്‍ ശേഖരിച്ച് പെരിയാറിലെ ജനനിരപ്പ് നിയന്തിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടത്തുന്നത്. പെരിയാറില്‍ ജല നിരപ്പുയര്‍ന്നാല്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഉള്‍പ്പെടെ വെള്ളം കയറുമെന്ന ആശങ്കയും നിലവിലുണ്ട്.  കൂടുതല്‍ ഷട്ടറുകള്‍ ഉയര്‍ത്തിയതോടെ സെക്കന്‍ഡില്‍ അറുന്നൂറ് ഘനയടി വെള്ളമായിരിക്കും ഡാമില്‍ നിന്നും ഒഴുകിയെത്തുക.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍