UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചെറുതോണി അണക്കെട്ടിന്റെ മുന്നു ഷട്ടറുകള്‍ തുറന്നു; പുറത്തേക്കൊഴുകുന്നത് സെക്കന്‍ഡില്‍ ഒന്നേകാല്‍ ലക്ഷം ലീറ്റര്‍

2, 4 ഷട്ടറുകളാണ് ഇന്ന് ഏഴുമണിയോടെ തുറന്നത്. മുന്നുഷട്ടറുകളും 40സെന്റി മീറ്ററാണ് തുറന്നിരിക്കുന്നത്. കനത്ത മഴയും ശക്തമായ നീരൊഴുക്കും തുടരുന്ന സാഹചര്യത്തിലാണ് കൂടുതല്‍ വെള്ളം പുറത്തേക്കു വിടുന്നത്.

ഇടുക്കി പദ്ധതിയുടെ വൃഷ്ടി പ്രദേശങ്ങളിലടക്കം മഴ കനക്കുകയും അണക്കെട്ടില്‍ വെള്ളം ഉയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ ചെറുതോണി അണക്കെട്ടിന്റെ രണ്ടു ഷട്ടറുകള്‍ കൂടി തുറന്നു. 2, 4 ഷട്ടറുകളാണ് ഇന്ന് ഏഴുമണിയോടെ തുറന്നത്. മുന്നുഷട്ടറുകളും 40സെന്റി മീറ്ററാണ് തുറന്നിരിക്കുന്നത്. സെക്കന്‍ഡില്‍ ഒന്നേകാല്‍ ലക്ഷം ലീറ്റര്‍ വെള്ളമാണ് പുറത്തേക്കു വിടുന്നത്. കനത്ത മഴയും ശക്തമായ നീരൊഴുക്കും തുടരുന്ന സാഹചര്യത്തിലാണ് കൂടുതല്‍ വെള്ളം പുറത്തേക്കു വിടുന്നത്.
ഇന്ന് രാവിലെ ആറിന് ജലനിരപ്പ് 2400.94 പിന്നിട്ടിരുന്നു. അണക്കെട്ടിന്റെ താഴെയുള്ളവരും പെരിയാറിന്റെ ഇരുകരകളിലുള്ളവരും അതീവ ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ അറിയിച്ചിരുന്നു. അണക്കെട്ടിലേക്കുള്ള നീഴൊഴുക്കു തുടരുന്ന സാഹചര്യത്തില്‍ കെഎസ്ഇബി ഇന്നലെത്തന്നെ അതീവ ജാഗ്രതാ നിര്‍ദേശം (റെഡ് അലര്‍ട്ട്) പുറപ്പടുവിച്ചിരുന്നു.
ചെറുതോണി ഡാമിന്റെ ഒരുഷട്ടര്‍ ട്രയല്‍ റണ്ണിന്‍ഭാഗമായി നാലുമണിക്കുര്‍ തുറക്കാനായിരുന്നു ഇന്നലത്തെ  തീരുമാനം. വ്യാഴാഴ്ച വൈകിട്ട് 4.30ന് ട്രയല്‍ റണ്‍ അവസാനിപ്പിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ഡാമിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചതിനാല്‍ രാത്രിയിലും ഷട്ടര്‍ ട്രയല്‍ റണ്‍ തുടരുകയായിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍