UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം കൈമാറി, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബഗേല്‍ കരഞ്ഞു (വീഡിയോ)

കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രസംഗത്തില്‍ ഭൂപേഷ് ബഗേലിന്റെ കണ്ണ് നിറഞ്ഞു. തൊണ്ട ഇടറി.

സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം (പിസിസി പ്രസിഡന്റ്) ഒഴിഞ്ഞ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബഗേല്‍ വികാരാധീനനായി കരഞ്ഞുകൊണ്ടാണ് കോണ്‍ഗ്രസ് യോഗത്തില്‍ പ്രതികരിച്ചത്. മോഹന്‍ മാര്‍ക്കം ആണ് പുതിയ പിസിസി പ്രസിഡന്റ്. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രസംഗത്തില്‍ ഭൂപേഷ് ബഗേലിന്റെ കണ്ണ് നിറഞ്ഞു. തൊണ്ട ഇടറി. അല്‍പ്പനേരത്തേയ്ക്ക് പ്രസംഗം നിര്‍ത്തിയ ബഗേല്‍ കണ്ണട ഊരി കര്‍ച്ചീഫ് കൊണ്ട് കണ്ണീര്‍ തുടച്ചു.

2013ല്‍ നിയമസഭ തിരഞ്ഞെടുപ്പ് തോറ്റതിന് പിന്നാലെ രാഹുല്‍ ഗാന്ധിയാണ് തന്നെ പിസിസി പ്രസിഡന്റായി നിയമിച്ചത് എന്ന് ഭൂപേഷ് ബഗേല്‍ പറഞ്ഞു. 2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പിലും പരാജയപ്പെട്ടു. 2014 ജൂണില്‍ തുടങ്ങിയ പരിശ്രമങ്ങളാണ് 2018ല്‍ അധികാരത്തിലെത്താന്‍ സഹായിച്ചത് എന്ന് ഭൂപേഷ് ബഗേല്‍ പറഞ്ഞു. മധ്യപ്രദേശിലും രാജസ്ഥാനിലും പ്രതീക്ഷ വന്‍ വിജയം നേടാന്‍ കോണ്‍ഗ്രസിന് കഴിയാതിരുന്നപ്പോള്‍ ഭൂപേഷ് ബഗേലിന്റെ നേതൃത്വത്തില്‍ തീര്‍ത്തും അപ്രതീക്ഷിതമായ വലിയ വിജയമാണ് 90ല്‍ 68 സീറ്റ് നേടി കോണ്‍ഗ്രസ് ഛത്തീസ്ഗഡിലുണ്ടാക്കിയത്. അതേസമയം ലോക്‌സഭ തിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റ് മാത്രം നേടാനേ ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസിന് കഴിഞ്ഞുള്ളൂ.

2013 മേയിലെ മാവോയിസ്റ്റ് ആക്രമണത്തില്‍ സംസ്ഥാനത്തെ പ്രധാന കോണ്‍ഗ്രസ് നേതാക്കളായിരുന്ന മഹേന്ദ്ര കര്‍മ്മയും വിസി ശുക്ലയും അടക്കമുള്ളവര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് ശേഷം കോണ്‍ഗ്രസ് സംഘടനാസംവിധാനത്തെ പുനരുജ്ജീവിപ്പിച്ച ഭൂപേഷ് ബഗേല്‍ നിയമസഭ തിരഞ്ഞെടുപ്പിലെ വന്‍ വിജയത്തില്‍ നിര്‍ണായക പങ്കാണ് വഹിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍