UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മന്ത്രിയുടെ വ്യാജ അശ്ലീല സിഡി പ്രചരിപ്പിച്ച കേസ്: ഛത്തീസ്ഗഡ് കോണ്‍ഗ്രസ് അധ്യക്ഷന്‍ റിമാന്‍ഡില്‍

എന്നാല്‍ കേസില്‍ ജാമ്യത്തിന് ശ്രമിക്കില്ലെന്നും, അഭിഭാഷകനെ ഏര്‍പ്പെടുത്തില്ലെന്നും വ്യക്തമാക്കിയ അദ്ദേഹം ജയിലില്‍ നിരാഹാരം നടത്തുമെന്നും പ്രതികരിച്ചു.

ഛത്തീസ്ഗഡ് പൊതുമരാമത്ത് മന്ത്രിയുടേതെന്ന പേരില്‍ വ്യാജ അശ്ലീല സിഡി പ്രചരിപ്പിച്ച സംഭവത്തില്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭൂപേഷ് ഭാഗലിലെ റിമാന്‍ഡ് ചെയ്തു. പ്രത്യേക സിബിഐ കോടതിയാണ് കോണ്‍ഗ്രസ് അധ്യക്ഷനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് ഭാഗലിന്റെ മേല്‍ ചുമത്തിയിരിക്കുന്നത്. തനിക്കെതിരേ നടക്കുന്നത് രാഷ്ട്രീയ നീക്കമാണെന്നും, സംഭവത്തില്‍ താന്‍ നിരപരാധിയാണെന്നും ഭാഗല്‍ കോടതില്‍ പറഞ്ഞു.

എന്നാല്‍ കേസില്‍ ജാമ്യത്തിന് ശ്രമിക്കില്ലെന്നും, അഭിഭാഷകനെ ഏര്‍പ്പെടുത്തില്ലെന്നും വ്യക്തമാക്കിയ അദ്ദേഹം ജയിലില്‍ നിരാഹാരം നടത്തുമെന്നും പ്രതികരിച്ചു. ഛത്തീസ്ഗഡില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തിലാണ് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ അശ്ലീല സിഡി വിവാദത്തില്‍ ജയിലാവുന്നത് .

അതേസമയം, ഭാഗലിനെതിരായ നടപടിയില്‍ പ്രതിഷേധിച്ച് സംസ്ഥാന സര്‍ക്കാരിനെതിരേ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ്. ഇതിന്റെ ഭാഗമായി വ്യാഴാഴ്ച മുതല്‍ ജയില്‍ നിറയ്ക്കല്‍ സമരം ആരംഭിക്കുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. അശ്ലീല ടേപ് കേസില്‍ സിബി ഐ സമര്‍പ്പിച്ച ചാര്‍ജ്ജ് ഷീറ്റില്‍ ഭാഗലിന്റെ പേരുള്‍പ്പെട്ടതോടെ അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണെന്ന് ബിജെപി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടിരുന്നു.

ഭാഗലിന് പുറമേ മുന്‍ മാധ്യമപ്രവര്‍ത്തകന്‍ വിനോദ് വര്‍മ ഉള്‍പ്പെടെ നാലൂ പേര്‍ക്കെതിരായിട്ടായിരുന്നു സിബി ഐ കുറ്റപത്രം. നിലവില്‍ കോണ്‍ഗ്രസ് കണ്‍സള്‍ട്ടന്റായ വര്‍മ 2017ല്‍ ഒക്ടോബരില്‍ അറസ്റ്റിലായിരുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരമായിരുന്നു വര്‍മ്മയ്ക്കതിരായ കേസ്. പണം നല്‍കിയില്ലെങ്കില്‍ അശ്ലീല ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് വര്‍മയ്‌ക്കെതിരെ ബിജെപി നേതാവ് പ്രകാശ് ബജാജ് നല്‍കിയ പരാതി.

എന്നാല്‍, കേസില്‍ ബിജെപി രാഷ്ട്രീയം കളിക്കുകയാണെന്ന കോണ്‍ഗ്രസ് ആരോപണം തള്ളി മുഖ്യമന്ത്രി രമണ്‍സിങ് രംഗത്തെത്തി. സംഭവത്തില്‍ സിബി ഐ അന്വേഷണം ആവശ്യപ്പെട്ടത് കോണ്‍ഗ്രസ് ആണ്. കുറ്റപത്രത്തിലോ സമര്‍പ്പിച്ച സമത്തിലോ സര്‍ക്കാര്‍ ഇടപെട്ടിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍