UPDATES

ന്യൂസ് അപ്ഡേറ്റ്സ്

റായ്പൂരിൽ ബിജെപി നേതാക്കളെ കാണാനെത്തിയ മാധ്യമ പ്രവർത്തകർ ഹെൽമറ്റ് ധരിച്ചതെന്തിന്?

സുരക്ഷ സ്വയം ഉറപ്പാക്കുന്നെന്ന് പ്രതീകാത്മകമായി പറയുകയായിരുന്നു പ്രതിഷേധത്തിനൊപ്പം മാധ്യമ പ്രവർത്തകർ.

ആക്രമാസക്തമായ സമരങ്ങൾ പോലും റിപ്പോർട്ട് ചെയ്യാനെത്തുന്ന മാധ്യമ പ്രവർത്തകർ കയ്യിൽ മൈക്കും ക്യാമറയും മാത്രമായിരിക്കും കയ്യിൽ കരുതുക. എന്നാൽ റായ് പൂരിൽ ബിജെപി പരിപാടി റിപ്പോർട്ട് ചെയ്യാൻ ഹെൽമറ്റ് ധരിച്ചായിരുന്നു മാധ്യമ പ്രവർ‌ത്തർ എത്തിയത്. ചത്തീസ്ഗണ്ഡിൽ അടുത്തിടെ അരങ്ങേറിയ മാധ്യമ പ്രവർത്തകർക്കെതാരായ അക്രമങ്ങളിൽ പ്രതിഷേധിച്ചായിരുന്നു നടപടി. സുരക്ഷ സ്വയം ഉറപ്പാക്കുന്നെന്ന് പ്രതീകാത്മകമായി പറയുകയായിരുന്നു പ്രതിഷേധത്തിനൊപ്പം മാധ്യമ പ്രവർത്തകർ.

കഴിഞ്ഞ ശനിയാഴ്ചയാണ് റായ്പൂരിൽ പ്രവർത്തിക്കുന്ന ന്യൂസ് പോർട്ടൽ ദി വോയ്സിൽ നിന്നുള്ള സുമൻ പാണ്ഡെക്കെതിരെ അക്രമണം ഉണ്ടായത്. ബിജെപി ജില്ലാ നേതാക്കൾ പങ്കെടുത്ത ചടങ്ങിന്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തുന്നതിനിടെയായിരുന്നു അക്രമണം. സുമൻ പാണ്ഡെയുടെ തലയ്ക്കായിരുന്നു പരിക്കേറ്റത്.

തന്നെ തള്ളിമാറ്റുകയും മർദിക്കുകയും ചെയ്തെന്ന് ആരോപിച്ച് സുമൻ പാർട്ടി റായ്പൂർ ജില്ലാ മേധാവി രാജീവ് അഗർവാൾ, മറ്റൊരു നേതാവായ ഉത്ക്രാഷ് ത്രിവേദി എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടി. നേതാക്കൾ താൻ പകർത്തിയ വീഡോയോ ഡിലീറ്റ് ചെയ്യിച്ചെന്നും അദ്ദേഹം ആരോപിച്ചിരുന്നു. പരിപാടി നടന്നിരുന്ന ഹാളിൽ 20 മിനിറ്റോളം താൻ‌ ഉണ്ടായിരുന്നു, ഇതിന് ശേഷമാണ് പ്രവര്‍ത്തകർ പുറത്താക്കുന്നത്. ഇക്കാര്യം മറ്റ് മാധ്യമപ്രവർത്തരെ അറിയിച്ചതോടെ അവർ പ്രതിഷേധിക്കുകയായിരുന്നു. ഇതിനിടെയാണ് തന്നെ മർദിച്ചതെന്നും അദ്ദേഹം പറയുന്നു. സംഭവത്തിൽ ബിജെപി നേതാക്കളായ രാജീവ് അഗർവാൾൾപ്പെടെ ഉള്ളവരെ പ്രതിയാക്കി പാണ്ഡെ പരാതി നൽകിയിരുന്നതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം, സംഭവത്തൽ ഖേദം പ്രകടിപ്പിച്ച് പാർട്ടി വക്താവ് രംഗത്തെത്തുകയും ചെയ്തു. മാധ്യമങ്ങളെ ഒഴിവാക്കി നടന്ന യോഗമായിരുന്നുനെന്നും ഇതാണ് പ്രവർത്തകരെ പ്രകോപിപ്പിച്ചതെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍