UPDATES

ന്യൂസ് അപ്ഡേറ്റ്സ്

“ഒരു സ്ത്രീ കൂടി കയറിയിട്ടുണ്ട്, എന്തേ ഹര്‍ത്താലില്ലേ?”: ശബരിമല സമരക്കാരോട് മുഖ്യമന്ത്രി

ശബരിമലയില്‍ സുപ്രീം കോടതി വിധി മറികടക്കാന്‍ ഓര്‍ഡിനന്‍സ് ആവശ്യപ്പെടുന്ന കോണ്‍ഗ്രസും യുഡിഎഫിലെ കക്ഷികളും പരിഹാസ്യരാവുകയാണ്. ഈ ആവശ്യവും വാദവും അയോധ്യ കേസില്‍ തിരിച്ചടിയുണ്ടാക്കും എന്ന് ഇവര്‍ ഓര്‍ക്കണം – മുഖ്യമന്ത്രി പൊതുപരിപാടിയില്‍ പറഞ്ഞു.

രു സ്ത്രീ കൂടി ശബരിമലയില്‍ കയറിയിട്ടുണ്ട്. അതിന്റെ പേരില്‍ ആരും ഹര്‍ത്താല്‍ ആചരിക്കുന്നില്ലേ എന്ന് ബിജെപി, സംഘപരിവാര്‍ സംഘടനകള്‍ അടക്കമുള്ള ശബരിമല സമരക്കാരെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമലയില്‍ ഏതെങ്കിലും സ്ത്രീ കയറിയാല്‍ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ നേതാവ് വരെയുണ്ട് ഇവിടെ. ആരുടേയും ആത്മഹത്യ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല. വിശ്വാസമാണ് പ്രധാനപ്പെട്ട കാര്യം. ശബരിമലയില്‍ സുപ്രീം കോടതി വിധി മറികടക്കാന്‍ ഓര്‍ഡിനന്‍സ് ആവശ്യപ്പെടുന്ന കോണ്‍ഗ്രസും യുഡിഎഫിലെ കക്ഷികളും പരിഹാസ്യരാവുകയാണ്. ഈ ആവശ്യവും വാദവും അയോധ്യ കേസില്‍ തിരിച്ചടിയുണ്ടാക്കും എന്ന് ഇവര്‍ ഓര്‍ക്കണം – മുഖ്യമന്ത്രി പൊതുപരിപാടിയില്‍ പറഞ്ഞു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍