UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ടിപി വധക്കേസ് പ്രതികള്‍ ഉള്‍പ്പെടെയുള്ളവരുമായി ജയിലില്‍ മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച

ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളായ കെസി രാമചന്ദ്രന്‍, ടികെ രജീഷ് എന്നിവരുള്‍പ്പെട്ട സംഘവുമായിട്ടായിരുന്നു കൂടിക്കാഴ്ച. ഇരുവരും മുഖ്യമന്ത്രിക്ക് നിവേദനവും നല്‍കി.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ വിവിധ പരിപാടകള്‍ ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ടിപി വധക്കേസ് പ്രതികള്‍ ഉള്‍പ്പെടെയുള്ള തടവുകാരുമായി കൂടിക്കാഴ്ച നടത്തി. ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളായ കെസി രാമചന്ദ്രന്‍, ടികെ രജീഷ് എന്നിവരുള്‍പ്പെട്ട സംഘവുമായിട്ടായിരുന്നു മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച. ഇരുവരും മുഖ്യമന്ത്രിക്ക് നിവേദനവും നല്‍കി. 20 ഓളം തടവുകാരാണ് പ്രത്യേക കുടിക്കാഴ്ചയില്‍ പങ്കെടുത്തത്. മുഖ്യമന്ത്രിക്ക് പുറമെ ജയില്‍ ഉപദേശക സമിതിയംഗങ്ങളായ സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍, ജില്ലാ സെക്രട്ടേറിയറ്റ് അംഗം വല്‍സന്‍ പനോളി, മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി രാമചന്ദ്രന്‍, എംപിമാരായ കെകെ രാഗേഷ്, പികെ ശ്രീമതി, ജയില്‍ മേധാവി ആര്‍ ശ്രീലേഖ എന്നിവരും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

അതേസമയം ടിപി കേസിലെ തന്നെ പ്രതിയും സിപിഎം പാനൂര്‍ ഏരിയാ കമ്മിറ്റി അംഗവുമായിരുന്ന പികെ കുഞ്ഞനന്തന്‍ മുഖ്യമന്ത്രിയെ കാണാന്‍ ആഗ്രഹം പ്രകടപ്പിച്ചെങ്കിലും അനുമതി ലഭിച്ചില്ലെന്നാണ് വിവരം. എന്നാല്‍ ഉദ്ഘാടനച്ചടങ്ങ് കഴിഞ്ഞു പുറത്തിറങ്ങുമ്പോള്‍ തടവുകാര്‍ക്കിടയില്‍നിന്നു കുഞ്ഞനന്തന്‍ മുഖ്യമന്ത്രിയെ അഭിവാദ്യം ചെയ്യുകയും പിണറായി വിജയന്‍ പ്രത്യഭിവാദ്യവും ചെയ്തതായും  മനോരമ റിപോര്‍ട്ട് ചെയ്യുന്നു.
തടവുകാരുമായുള്ള കൂടിക്കാഴ്ചയ്ക്കായി മുഖ്യമന്ത്രി ഉദ്ഘാടന ചടങ്ങ് നിശ്ചയിച്ചതിനും അരമണിക്കൂര്‍ നേരത്തെ ജയിലിലെത്തിയിരുന്നു. ഇതിനിടെ കെഎം ഷാജി എംഎല്‍എയുടെ മണ്ഡലത്തില്‍ നടന്ന പരിപാടിയില്‍ നിന്നും അദ്ദേഹം വിട്ടുനിന്നതും ശ്രദ്ധേയമായി.

 

‘കുലസ്ത്രീ’യല്ലാത്ത ഗൗരിയുടെ കലഹങ്ങൾ; നിയമസഭയിലെ ആണധികാരത്തെ ചെറുത്ത ഒരു കീഴാളസ്ത്രീയുടെ പോരാട്ടം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍