UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മർദനത്തിന് ഇരയായ ഏഴുവയസ്സുകാരന്‍ മരുന്നുകളോടു പ്രതികരിക്കുന്നില്ല; നിർഭാഗ്യകരമായ സാഹചര്യമെന്ന് മുഖ്യമന്ത്രി

ആന്തരിക രക്തസ്രാവം തുടരുന്നതും തലച്ചോറിന്‍റെ പ്രവര്‍ത്തനത്തില്‍ പുരോഗതിയില്ലെന്നതും പ്രശ്നം വഷളാക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.

തൊടുപുഴയിൽ അമ്മയുടെ ആൺസുഹൃത്തിന്റെ ക്രൂരമർദനത്തിനിരയായി ഗുരുതരാവസ്ഥയിൽ കഴിയുന്ന ഏഴുവയസ്സുകാരന്റെ ആരോഗ്യനിലയിൽ ആശങ്ക തുടരുന്നു. കോലഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ ജീവൻ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഇപ്പോൾ നിലനിർത്തുന്നത്. മരുന്നുകളോടു പ്രതികരിക്കാത്ത അവസ്ഥയിലാണ് ഇപ്പോൾ കുട്ടിയുള്ളത്. ഇതോടൊപ്പം ആന്തരിക രക്തസ്രാവം തുടരുന്നതും തലച്ചോറിന്‍റെ പ്രവര്‍ത്തനത്തില്‍ പുരോഗതിയില്ലെന്നതും പ്രശ്നം വഷളാക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.

അതേസമയം, പരിക്കേറ്റ് വെന്റിലേറ്ററിൽ കഴിയുന്ന കുട്ടിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ ആശുപത്രിയില്‍ സന്ദർശിച്ചു. ഉച്ചയോടെയാണ് മുഖ്യമന്ത്രി കോലഞ്ചേരിയിലെ ആശുപത്രിയിലെത്തിയത്. കുട്ടിയുടെ അവസ്ഥ ഉൾപ്പെടെ നിർഭാഗ്യകരമായ സാഹചര്യമാണ് നിലനിൽക്കുന്നതെന്നായിരുന്നു സന്ദർശ ശേഷം മുഖ്യമന്ത്രി പ്രതികരിച്ചത്.

നിർഭാഗ്യകരമായ സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് ഗുരുതരാവസ്ഥയിലുള്ള കുട്ടിയെ ആശുപത്രിയില്‍ സന്ദർശിച്ചശേഷം മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കുട്ടിയെ സന്ദർശിച്ച മുഖ്യമന്ത്രി പിണറായി വിജയൻ ഡോക്ടർമാരുമായും ചർച്ച നടത്തി. ആന്തരിക അവയവങ്ങളുടെ പ്രവർത്തനവും നിലയ്ക്കുന്ന സ്ഥിതിയാണ്. ആന്തരിക രക്തസ്രാവം ഉള്ളതും സ്ഥിതി ഗുരുതരമാക്കുകയാണെന്ന് ഡോക്ടർമാർ മുഖ്യമന്ത്രിയെ അറിയിച്ചു. കുട്ടിയുടെ ചികിൽസയുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട തുടർനടപടികൾ മെഡിക്കൽ ബോർഡ് തീരുമാനിക്കും.

അതിനിടെ, കുട്ടികളുടെ മാതാവിനെതിരെ വെളിപ്പെടുത്തലുമായി മുൻ ഭർത്താവിന്റെ പിതാവ് രംഗത്തെത്തി. കുട്ടികളുടെ പിതാവ് ബിജു മരിച്ച് മൂന്നാം ദിവസം അരുൺ ആനന്ദിനെ വിവാഹം കഴിക്കണമെന്നു മരുമകൾ ആവശ്യപ്പെട്ടതായാണ് ബിജുവിന്റെ പിതാവ് തിരുവനന്തപുരം കമലേശ്വരം സ്വദേശി ബാബു വിന്റെ വെളിപ്പെടുത്തൽ. മനോരമ ഓൺലൈനിനോടായിരുന്നു പ്രതികരണം. ബാബുവിന്റെ സഹോദരിയുടെ മകനാണു തിരുവനന്തപുരം നന്തൻകോട് സ്വദേശിയാണ് അരുൺ. ബിജുവിനോട് അരുൺ പണം കടം വാങ്ങിയിരുന്നു. അത് തിരിച്ചു ചോദിച്ചതോടെ ഏതാണ്ടു 15 വർഷം മുൻപു അരുണും ബിജുവും വഴക്കിട്ടിരുന്നു. പിന്നീട് ഇവർ തമ്മിൽ കാര്യമായ ബന്ധമുണ്ടായിരുന്നില്ലെന്നും ബാബു പറഞ്ഞു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍