UPDATES

കുട്ടിക്കല്ല്യാണങ്ങൾക്ക് ഇനി ഓഡിറ്റോറിയം കിട്ടില്ല; ബുക്കിങ്ങിന് വധു വരൻമാരുടെ പ്രായം തെളിയിക്കണം

ഇത്തരം വിവാഹങ്ങള്‍ക്ക് മണ്ഡപം നിഷേധിക്കുന്നതിനൊപ്പം ബാലവിവാഹങ്ങൾക്കായി സമീപീച്ചവരുടെ വിവരം ബന്ധപ്പെട്ട അധികൃതരെ അറിയിക്കണമെന്നും നിർദ്ദേശം വ്യക്തമാക്കുന്നു.

ബാലവിവാഹങ്ങള്‍ തടയാൻ പുതിയ നിർദ്ദേശവുമായി ബാലാവകാശ കമ്മീഷന്‍. പ്രായപൂർത്തിയാവാത്തവരെ വിവാഹം ചെയ്യിക്കുന്നത് തടയാൻ ഓഡിറ്റോറിയങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ടാണ് പുതിയ നീക്കം. ഇതുപ്രകാരം വിവാഹങ്ങള്‍ക്ക് മണ്ഡപങ്ങൾ ബുക്ക് ചെയ്യുമ്പോള്‍‌ വധുവരൻമാരുടെ പ്രായം തെളിയിക്കുന്ന രേഖകളും ഹാജരാക്കണമെന്നാണ് പുതിയ നിർദേശം.

വിവാഹങ്ങൾക്ക് ഓഡിറ്റോറിയം ബുക്ക് ചെയ്യാന്‍ വരുന്നവരിൽ നിന്നും മണ്ഡപം നൽകുന്നതിന് മുൻപ് വധൂവരൻ‌മാരുടെ പ്രായം നിയമാനുസൃത തെളിയിക്കുന്ന രേഖ അധികൃതർ ചേദിച്ച് വാങ്ങണം. ഇതിന്റെ പകർ‌പ്പ് ഓാഡിറിറ്റോറിയം അധികൃതർ ഫയൽ ചെയ്ത് സൂക്ഷിക്കണം. രേഖകളിൽ പ്രായം കുറവാണെന്ന് തെളിഞ്ഞാൽ മണ്ഡപം ഒരു കാരണവശാലും അനുവദിക്കരുതെന്നും ബാലാവകാശ കമ്മീഷൻ വ്യക്തമാക്കുന്നു.

അതേസമയം, ഇത്തരം വിവാഹങ്ങള്‍ക്ക് മണ്ഡപം നിഷേധിക്കുന്നതിനൊപ്പം ബാലവിവാഹങ്ങൾക്കായി സമീപീച്ചവരുടെ വിവരം ബന്ധപ്പെട്ട അധികൃതരെ അറിയിക്കണമെന്നും നിർദ്ദേശം വ്യക്തമാക്കുന്നു. ഇക്കാര്യത്തിൽ വീഴ്ചവരുത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും ബാലാവകാശ കമ്മീഷന്‍ പറയുന്നു.  അന്താരാഷ്ട്ര സന്നദ്ധ സംഘടനയായ യൂനിസെഫിന്റെ റിപ്പോർട്ട്  അനുസരിച്ച് സംസ്ഥാനത്ത് 7 ശതമാനം പെൺകുട്ടികള്‍ പ്രായപൂർത്തിയാവാതെ വിവാഹതിതരാവുന്നെന്ന കണക്കുകൾ നിലനിൽക്കെയാണ് പുതിയ നിർദേശം.

രക്ഷിക്കാന്‍ കോസ്റ്റ് ഗാര്‍ഡ് എത്തിയത് ബക്കറ്റുമായി; ‘കേരളത്തിന്റെ സ്വന്തം സൈനികര്‍’ ആയിരങ്ങളെ രക്ഷിച്ച വീരകഥ മുഖ്യമന്ത്രി ജനീവ പ്രസംഗത്തില്‍ കൂടി പറഞ്ഞപ്പോഴാണിത്

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍