UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മലപ്പുറത്ത് ബാല പീഡനങ്ങളും, ശൈശവ വിവാഹങ്ങളും കൂടുതലെന്ന് ചൈല്‍ഡ് ലൈന്‍ റിപോര്‍ട്ട്

2017 ഏപ്രില്‍ മുതല്‍ 2018 മാര്‍ച്ച് വരെയുളള കണക്കുകള്‍ പ്രകാരം 84 ശൈശവ വിവാഹങ്ങളും 193 ബാല ലൈംഗിക പീഡനങ്ങളുമാണ് മലപ്പുറത്ത് റിപോര്‍ട്ട് ചെയ്തതെന്നാണ് വിവരം. ഇക്കാലയളവില്‍ സംസ്ഥാനത്താരെ 224 ശൈശവ വിവാഹങ്ങള്‍ റിപോര്‍ട്ട് ചെയ്തതായും ചൈല്‍ഡ് ലൈന്‍ രേഖകള്‍ പറയുന്നു

വിവാദമായ എടപ്പാള്‍ തിയ്യറ്റര്‍ പീഡനം അടക്കം റിപോര്‍ട്ട് ചെയ്ത മലപ്പുറം ജില്ലയില്‍ ബാല പീഡങ്ങളും ശൈശവ വിവാഹങ്ങളും കൂടുതലെന്ന് റിപോര്‍ട്ട്. സംസ്ഥാന ചൈല്‍ഡ് ലൈന്‍ പുറത്തുവിട്ട രേഖകളിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. റിപോര്‍ട്ട് പ്രകാരം പട്ടികയില്‍ ഒന്നാമതുള്ള മലപ്പുറം ജില്ലയില്‍ തൊട്ടു പിന്നിലുള്ള ജില്ലയേക്കാള്‍ മുന്നിരട്ടി കേസുകള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണ് ചൂണ്ടിക്കാട്ടുന്നത്.

2017 ഏപ്രില്‍ മുതല്‍ 2018 മാര്‍ച്ച് വരെയുളള കണക്കുകള്‍ പ്രകാരം 84 ശൈശവ വിവാഹങ്ങളും 193 ബാല ലൈംഗിക പീഡനങ്ങളുമാണ് മലപ്പുറത്ത് റിപോര്‍ട്ട് ചെയ്തതെന്നാണ് വിവരം. ഇക്കാലയളവില്‍ സംസ്ഥാനത്താരെ 224 ശൈശവ വിവാഹങ്ങള്‍ റിപോര്‍ട്ട് ചെയ്തതായും ചൈല്‍ഡ് ലൈന്‍ രേഖകള്‍ പറയുന്നു. അയല്‍ ജില്ലയായ പാലക്കാട്ട് 29 ശൈശവ വിവാഹങ്ങളും, ഇടുക്കി 27, വയനാട് 24 എന്നിങ്ങനെ പട്ടികയില്‍ ഇടം പിടിക്കുന്നു. കഴിഞ്ഞ വര്‍ഷം ഒരു ശൈശവ വിവാഹം മാത്രം റിപോര്‍ട്ട് ചെയ്ത ആലപ്പുഴയാണ് പട്ടികയില്‍ ഏറ്റവും പിന്നില്‍.

അതേസമയം ഇക്കാലയളവില്‍ റിപോര്‍ട്ട് ചെയ്ത ബാല ലൈംഗിക പീഡനക്കേസുകളില്‍ മലപ്പുറത്തിന് തൊട്ടുപിറകിലുള്ള സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരമാണ്. 129 കേസുകളാണ് ജില്ലയില്‍ പ്രസ്തുത കാലയളവില്‍ റിപോര്‍ട്ട് ചെയ്തത്. കൊല്ലം ജില്ലയില്‍ 107 പരാതികളും രജിസ്റ്റര്‍ ചെയതിട്ടുണ്. 53 കേസുകള്‍ റിപോര്‍ട്ട് ചെയ്ത പത്തനംതിട്ടയാണ് പട്ടികയില്‍ ഏറ്റവും പിന്നില്‍.

എന്നാല്‍ സാമൂഹിക, സാസ്‌കാരിക രംഗത്ത് മികച്ച മുന്നേറ്റം കാഴ്ചവച്ചെന്ന് അവകാശപ്പെടുന്ന സംസ്ഥാനത്ത് ബാലവേല അടക്കം ഇപ്പോഴും സജിവമാണെന്നും റിപോര്‍ട്ട് പറയുന്നു. ഇതുപ്രകാരം ഏറണാകുളത്താണ് ഏറ്റവും കൂടുതല്‍ ബാലവേല കേസുകള്‍ റിപോര്‍ട്ട് ചെയ്തിട്ടുള്ളത്. മുപ്പത്തിയൊന്‍പത് കേസുകളാണ് കഴിഞ്ഞ വര്‍ഷം എറണാകുളം റിപ്പോര്‍ട്ട് ചെയ്തത്. രണ്ടു കേസുകള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്ത ആലപ്പുഴയാണ് പട്ടികയില്‍ പിന്നില്‍. കൂ്ട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ കൂടിതല്‍ റിപോര്‍ട്ട് ചെയ്തിട്ടുള്ളത് തിരുവനന്തപുരത്താണ്. ഇത്തരം 222 കേസുകളാണ് തലസ്ഥാന ജില്ലയിലുണ്ടായത്. മലപ്പുറം (218) രണ്ടാമതും എറണാകുളം (218) മൂന്നാമതും പട്ടികയിലുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍