UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുന്നു വയസ്സുകാരന് മർദനമേറ്റ സംഭവം; അമ്മ അറസ്റ്റിൽ, വധശ്രമത്തിന് കേസ്

കുട്ടി ഇപ്പോള്‍ 48 മണിക്കൂര്‍ നിരീക്ഷണത്തിലാണ്. ട്ടിയുടെ വലത് മസ്തിഷ്കത്തില്‍ സാരമായ പരിക്കേറ്റിട്ടുണ്ട്. സ്ട്രോക്കിന്‍റെ ലക്ഷണങ്ങളുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

തലയ്ക്ക് ഗുരുരതര പരുക്കികളോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച മുന്നു വയസ്സുകാരനെ മർദിച്ചെന്ന കേസിൽ കുട്ടിയുടെ മാതാവ് അറസ്റ്റ്റ്റിൽ. വധശ്രമകുറ്റം ചുമത്തിയാണ് അറസ്റ്റ്. ഇവരെ അൽപസമത്തിനകം കോടതിയിൽ ഹാജരാക്കും. ഇന്നലെ രാത്രിയാണ് ഇതരസംസ്ഥാനക്കാരായ ദമ്പതികളുടെ മുന്നുവയസ്സുകാരനായ ആണ്‍ കുട്ടിയെ ഗുരുതര പരിക്കുകളുമായി ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിക്ക് മര്‍ദനത്തെ തുടര്‍ന്നുണ്ടായതെന്നാണ് പോലീസ് പറയുന്നത്.

കുട്ടിയെ മര്‍ദ്ദിച്ചതായി പോലീസിനോട് അമ്മ നേരത്തെ കുറ്റസമ്മതം നടത്തിയിരുന്നു. ഇതിന് പിറകെയാണ് അറസ്റ്റ്. അനുസരണക്കേട് കാട്ടിയതിന് കട്ടിയുള്ള വസ്തു ഉപയോഗിച്ച് കുട്ടിയെ തല്ലിയതായാണ് വെളിപ്പെടുത്തൽ. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിറകെ ഇന്നലെ മുതൽ തന്നെ  മാതാപിതാക്കള്‍ പൊലീസ് നിരീക്ഷണത്തിലായിരുന്നു. മുന്നുമണിയോടെയാണ് മാതാവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

അതേസമയം, മര്‍ദ്ദനമേറ്റ ഗുരുതരമായി പരിക്കേറ്റ മൂന്നുവയസ്സുകാരന്റെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ അറിയിച്ചു. എന്നാൽ കുട്ടിയുടെ തലയ്‌ക്കേറ്റ പരിക്ക് അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ വെന്റിലേറ്റര്‍ ഉപയോഗിച്ചാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. കുട്ടി ഇപ്പോള്‍ 48 മണിക്കൂര്‍ നിരീക്ഷണത്തിലാണ്. ട്ടിയുടെ വലത് മസ്തിഷ്കത്തില്‍ സാരമായ പരിക്കേറ്റിട്ടുണ്ട്. സ്ട്രോക്കിന്‍റെ ലക്ഷണങ്ങളുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. എന്നാൽ നിലവിൽ മരുന്നുകളോട് പ്രതികരിച്ചു തുടങ്ങിയെന്നും മെഡിക്കല്‍ ബുളളറ്റിന്‍ വ്യക്തമാക്കുന്നു.

കുട്ടി കെട്ടിടത്തില്‍ നിന്ന് വീണ് പരിക്കേറ്റെന്നായിരുന്നു ആശുപത്രിയിലെത്തിച്ച മാതാപിതാക്കള്‍ നല്‍കിയ വിവരം. എന്നാല്‍ മുറിവേറ്റ പാടുകള്‍ക്ക് പുറമെ ശരീരത്തില്‍ പൊള്ളലേറ്റ പാടുകളും കണ്ടതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പോലീസിനെയും ചൈല്‍ഡ് ലൈനിലും വിവരമറിയിക്കുകയായിരുന്നു.

അതിനിടെ ആശുപത്രിയിലെത്തിച്ച് അല്‍പസമയത്തിനകം കുഞ്ഞിനെ ഇവിടെനിന്ന് മാറ്റണമെന്നും മാതാപിതാക്കള്‍ ആവശ്യപ്പെട്ടിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍, വെന്റിലേറ്ററിലുള്ള കുഞ്ഞിനെ മാറ്റാന്‍ ആശുപത്രി അധികൃതര്‍ അനുവദിച്ചില്ല. ഇതിനിടെയാണ് പെള്ളലേറ്റ പരിക്കുകള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെട്ടത്. കുട്ടിയുടെ പരിക്കും മാതാപിതാക്കളുടെ വിശദീകരണവും ഒത്തു പോകുന്നില്ലെന്ന് ആശുപത്രി അധികൃതര്‍ പോലീസ് ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. മാതാപിതാക്കള്‍ ബംഗാൾ- ജാർഖണ്ഡ് സ്വദേശികളാണ്. കൂടാതെ ജുവനൈല്‍ ജസ്റ്റീസ് പ്രകാരമുള്ള കേസുകളും എടുത്തിട്ടുണ്ട്. ഇരുവരുടെയും പശ്ചാത്തലമറിയാൻ കേരള പൊലീസ് ജാർഖണ്ഡ് പൊലീസുമായി ബന്ധപ്പെട്ട് വരികയാണ്.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍