UPDATES

വിദേശം

ഹാഫിസ് സയ്യിദിനെ പശ്ചിമേഷ്യയിലേക്ക് മാറ്റണമെന്ന് പാകിസ്ഥാനോട്‌ ചൈന

ആന്താരാഷ്ട്ര സമ്മര്‍ദം ശക്തമായ പശ്ചാത്തലത്തിലാണ് ചൈനീസ് നിര്‍ദേശം.

മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യ സുത്രധാരനെന്ന്‌ ആരോപിക്കപ്പെടുന്ന ജമാഅത്ത് ഉദ് ദവ മേധാവി ഹാഫിസ് സയ്യിദിനെ പശ്ചമേഷ്യന്‍ രാജ്യത്തേക്ക്‌ മാറ്റാന്‍ പാക്കിസ്ഥാന്‍ നടപടിയയെടുക്കണമെന്ന് ചൈന. ഹാഫിസ് സയ്യിദിന്റെ തീവ്രവാദ ബന്ധത്തില്‍ നടപടി വേണമെന്ന ആന്താരാഷ്ട്ര സമ്മര്‍ദം ശക്തമായ പശ്ചാത്തലത്തിലാണ് ചൈനീസ് നിര്‍ദേശം. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങുമായി പാക്ക് പ്രധാനമന്ത്രി സയ്യിദ് ഖാഖാന്‍ അബ്ബാസിയുമായി കഴിഞ്ഞ മാസം നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം ചര്‍ച്ചചെയ്തതെന്നാണ് റിപോര്‍ട്ടുകള്‍. ബോവോ ഫോറത്തില്‍ പങ്കെടുക്കാനായി പാക് പ്രധാനമന്ത്രി ചൈനയിലെത്തിയപ്പോഴായിരുന്നു കൂടിക്കാഴ്ച. 35 മിനിറ്റോളം നീണ്ടു നിന്ന ചര്‍ച്ചയില്‍ 10 മിനിറ്റിലധികം സയ്യിദ് വിഷയമാണ് ചര്‍ച്ചയായതെന്നും റിപോര്‍ട്ടുകള്‍ പറയുന്നു. ഹാഫിസ് സയ്യിദിനെ മുഖ്യധാരയില്‍ നിന്നും മാറ്റിനിര്‍ത്താന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നാണ് ചൈനീസ് പ്രസിഡന്റിന്റെ നിര്‍ദേശം.

ചൈനീസ് പ്രഡിഡന്റിന്റെ നിര്‍ദേശം സംബന്ധിച്ച നിയമവശങ്ങള്‍ പരിശോധിക്കാന്‍ പാക് പ്രധാനമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ പാക്ക് പ്രധാനമന്ത്രി പദവിയില്‍ സയ്യിദ് ഖാഖാന്‍ അബ്ബാസിയുടെ കാലാവധി മേയ് 31ന് തീരാനിരിക്കെ ഇതുസംബന്ധിച്ച ശുപാര്‍ശ അടുുത്ത സര്‍ക്കാരിന് കൈമാറുമെന്നാണ് വിവരം. ജൂലൈ അവസാനത്തോടെ പാക്കിസ്ഥാനില്‍ പൊതു തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് വിവരം.

എന്നാല്‍ ഇന്ത്യയുടെയും യുഎസിന്റെ സമ്മര്‍ദത്തിന് വഴങ്ങിയാണ് സയ്യീദിനെതിരേ നടപടിയെക്കാന്‍ പാക്ക് സര്‍ക്കാര്‍ ഒരുങ്ങുന്നതെന്നാണ് ജമാഅത്ത് ഉദ് ദവ വൃത്തങ്ങളുടെ ആരോപണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍