UPDATES

തമിഴ്‌നാട്ടില്‍ വേളാങ്കണ്ണി തീർത്ഥാടകര്‍ക്ക് നേരെ ആക്രമണം, ആറ് ഹിന്ദുമുന്നണി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

വേളാങ്കണ്ണി തീർഥാടകരുടെ പദയാത്രക്കുനേരെ ഉണ്ടായ ആക്രമണത്തിൽ ആറ്​ ഹിന്ദുമുന്നണി പ്രവർത്തകർ അറസ്റ്റിൽ. തിരുപ്പട്ടൂരിന്​ സമീപത്ത് വച്ച് ആരോഗ്യമാത പ്രതിമയും വഹിച്ചുള്ള​പദയാത്രക്ക് നേരെ നടന്ന ആക്രമണത്തിലാണ് നടപടി. നത്തറാംപള്ളി പാച്ചൂർ ടോൾഗേറ്റിന്​ സമീപം വച്ച് ഹിന്ദുമുന്നണി പ്രവർത്തകർ പദയാത്ര തടയുകയും കയ്യേറ്റം ചെയ്യുകയുമായിരുന്നു.

സംഭവത്തിൽ ഹിന്ദുമുന്നണി പ്രവര്‍ത്തകരായ ശിങ്കാരവേലൻ (48), സാമുണ്ടിശ്വരൻ (41), പ്രഭു (35), ശിവകുമാർ (42), മണി (26), വെങ്കടേശ്വരൻ (38) എന്നിവരാണ് അറസ്റ്റിലായത്. പൊലീസ്​ അറസ്​റ്റ്​ ചെയ്തു. ശിങ്കാരവേലൻ (48), സാമുണ്ടിശ്വരൻ (41), പ്രഭു (35), ശിവകുമാർ (42), മണി (26), വെങ്കടേശ്വരൻ (38) എന്നിവരാണ്​ പ്രതികൾ .ഇവരെ തിങ്കളാഴ്ച വൈകീട്ട്​ ആമ്പൂർ മജിസ്ട്രേറ്റ്​കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തുു.

ആരോഗ്യ മേരിയുടെ പ്രതിമയുമായി ഹിന്ദുഭൂരിപക്ഷ പ്രദേശത്തു കൂടി പദയാത്ര അനുവദിക്കില്ലെന്ന് വ്യക്തമാക്കിയായിരുന്നു തീർത്ഥാടക സംഘത്തെ അക്രമികൾ തടഞ്ഞത്. മതപരിവർത്തനം നടത്താൻ എത്തിയ സംഘമാണെന്നും ആരോപിച്ചായിരുന്നു കൈയേറ്റം. പ്രതിമയിൽ ചെരുപ്പ്​ മാലയണിയിക്കുകയും ചെയ്തതായും റിപ്പോർട്ടുകൾ പറയുന്നു.

Also Read- കാശ്മീര്‍ പ്രശ്‌നവുമായി ഇന്ത്യക്കെതിരെ പാകിസ്താന്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയിലേയ്ക്ക്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍