UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സഭാ തര്‍ക്കം: കോടതി വിധി നടപ്പാക്കേണ്ട ബാധ്യത ഓർമ്മിപ്പിച്ച് സര്‍ക്കാറിന് ഓര്‍ത്തഡോക്സ് സഭയുടെ കത്ത്

സഭാ തര്‍ക്കങ്ങൾ പരിഹരിക്കാന്‍ യാക്കോബായ ,ഓര്‍ത്തഡോക്സ് സഭാ പ്രതിനിധികളുമായി മന്ത്രിസഭാ ഉപസമിതിയുടെ ചർച്ച നാളെ

പള്ളിത്തർക്കത്തിൽ സുപ്രീം കോടതി വിധി നടപ്പാക്കേണ്ടതിന്റെ സർക്കാറിന്റെ ഉത്തരവാദിത്വം ഓർമ്മിപ്പിച്ച് ഓര്‍ത്തഡോക്സ് സഭ.
വിധി നടപ്പാക്കേണ്ട നിയമബാധ്യത സംസ്ഥാന സര്‍ക്കാരിനുണ്ടെന്ന് വ്യക്തമാക്കുന്ന കത്ത് ഓര്‍ത്തഡോക്സ് സഭ സർക്കാറിന് നൽകി. ചീഫ് സെക്രട്ടറിക്കാണ് ഓര്‍ത്തഡോക്സ് സഭ സെക്രട്ടറി കത്തയച്ചിരിക്കുന്നതെന്ന് എഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

മലങ്കര സഭാ തര്‍ക്കം പരിഹരിക്കാന്‍ മന്ത്രിസഭ ഉപസമിതി നാളെ ചര്‍ച്ച നിശ്ചയിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ ഓര്‍ത്തഡോക്സ് സഭ അധികൃതർ സർക്കാറിന് കത്തയച്ചിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കുന്നതിനുള്ള നീക്കവും ഇതിന് പിന്നിലുണ്ടെന്നാണ് റിപ്പോർട്ട് പറയുന്നത്.

സഭാ തര്‍ക്കങ്ങൾ പരിഹരിക്കാന്‍ യാക്കോബായ ,ഓര്‍ത്തഡോക്സ് സഭാ പ്രതിനിധികളുമായി മന്ത്രിസഭാ ഉപസമിതയാണ് ചർച്ചകളുമായി മുന്നോട്ട് പോവുന്നത്. ഡിജിപിയും ചീഫ് സെക്രട്ടറി എന്നിവർക്ക് പുറമെ സഭാതര്‍ക്കം നിലനില്‍ക്കുന്ന ജില്ലകളിലെ കളക്ടർമാരും ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നാണ് വിവരം. എന്നാൽ സര്‍ക്കാര്‍ വിളിച്ചിരിക്കുന്ന ചര്‍ച്ചയില്‍ ഓർത്തഡോക്സ് സഭ പങ്കെടുക്കാന്‍ സാധ്യതയില്ലെന്ന് നേരത്തെ തന്നെ സൂചനകൾ പുറത്ത് വന്നിരുന്നു.

പള്ളിത്തര്‍ക്കങ്ങളില്‍ സുപ്രീംകോടതി വിധി തങ്ങള്‍ക്കനുകൂലമായിട്ടും ഇതുപ്രകാരം നടപടിയെടുക്കാത്ത സര്‍ക്കാര്‍ നിലപാടില്‍ ഓര്‍ത്തഡോക്സ് സഭയ്ക്ക് കനത്ത് പ്രതിഷേധം നിലവിലുണ്ട്. വിധി നടപ്പാക്കാതെ ഒരു സമവായത്തിനുനില്ലെന്നായിരുന്നു സഭാ പ്രതിനിധികള്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നത്. കഴിഞ്ഞ തവണ നടന്ന സമവായ ചർച്ചയിലും യാക്കോബായ വിഭാഗത്തിനൊപ്പം ഓർത്തഡോക്സ് സഭാ പ്രതിനിധികള്‍ ചർച്ചയിൽ പങ്കെടുത്തിരുന്നില്ല. ആലപ്പുഴ കട്ടച്ചിറയിലും, മൂവാറ്റുപ്പുഴ, മുടവൂർ തുടങ്ങിയ ഇടങ്ങളലാണ് സംഘർഷത്തോളമെത്തിയ നിലയിൽ ഇപ്പോഴും തർക്കം ബാക്കിയാവുന്നത്.

 

ആത്മീയ വ്യവസായത്തിലേക്കുള്ള ചവിട്ടുനാടകങ്ങള്‍; എന്താണ് കൃപാസനം, അവിടെ നടക്കുന്നതെന്ത്? ആ കഥ

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍