UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കണ്ണൂരിലെ ദുരിതാശ്വാസ ക്യാമ്പില്‍ എസ്ഡിപിഐ- ഡിവൈഎഫ്ഐ സംഘര്‍ഷം, രണ്ട് പേര്‍ക്ക് പരിക്ക്

ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് മതമോ ജാതിയോ, രാഷ്ട്രീയമോ അടയാളപ്പെടുത്തുന്ന തരത്തിലുള്ള രീതിയിലുള്ള അടയാളങ്ങളുമായി രക്ഷാപ്രവര്‍ത്തനം നടത്തരുതെന്നും ടാഗ് ഊരി മാറ്റണമെന്നും ക്യാംപ് അധികൃതര്‍ പറഞ്ഞു. ഇതിനു ശേഷമായിരുന്നു സംഘര്‍ഷം.

മഴക്കെടുതി രൂക്ഷമായ കണ്ണുരിലെ മലയോര മേഖലയായ കൊട്ടിയൂരിലെ ദുരിതാശ്വാസ ക്യാമ്പില്‍ എസ്ഡിപിഐ പ്രവര്‍ത്തകരും ഡിവൈഎഫ്ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. സംഭവത്തില്‍ മൂന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. കൊട്ടിയൂര്‍ ഐജെഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലാണ് സംഭവം. ആക്രമത്തില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ അഭിലാഷ്, വൈശാഖ്, എന്നിവര്‍ക്ക് പരിക്കേറ്റു. രാത്രി എഴുമുതല്‍ എട്ടു വരെയാണ് ക്യാമ്പില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തത്.

വൈകിട്ടുമുതല്‍ 40 പേരോളം വരുന്ന എസ്ഡിപിഐ പ്രവര്‍ത്തകര്‍ ക്യാമ്പില്‍ സന്ദര്‍ശനം നടത്തുന്നുണ്ടായിരുന്നു. ഇവര്‍ പ്രത്യേക ടാഗും യൂണിഫോമും ധരിച്ചാണ് എത്തിയത്.ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് മതമോ ജാതിയോ, രാഷ്ട്രീയമോ അടയാളപ്പെടുത്തുന്ന തരത്തിലുള്ള രീതിയിലുള്ള അടയാളങ്ങളുമായി രക്ഷാപ്രവര്‍ത്തനം നടത്തരുതെന്നും ടാഗ് ഊരി മാറ്റണമെന്നും ക്യാമ്പ് അധികൃതര്‍ പറഞ്ഞു. ഇതിനു ശേഷമായിരുന്നു സംഘര്‍ഷം. സംഭവത്തില്‍ 20 എസ്ഡിപിഐ പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. ക്യാമ്പിലേക്ക് കല്ലേറുമുണ്ടായി. സ്‌കൂള്‍ പരിസരത്തുണ്ടായിരുന്ന രണ്ടു കാറുകള്‍ തകര്‍ത്തു. പേരാവൂര്‍ സിഐയുടെയും കേളകം എസ്ഐയുടെയും നേതൃത്വത്തിലെത്തിയ പോലീസാണ് സംഘര്‍ഷം അതിരുവിട്ടുപോകാതെ അവസാനിപ്പിച്ചത്. പോലീസ് മേഖലയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍