UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഡല്‍ഹിയില്‍ പത്താം ക്ലാസുകാരനെ സഹപാഠികള്‍ മര്‍ദിച്ചു കൊന്നു

സ്‌കുളില്‍ വച്ചുണ്ടായ വിദ്യാര്‍ഥി സംഘര്‍ഷത്തിനിടയാണ് 17 കാരന്‍ കൊല്ലപ്പെട്ടതെന്നാണ് വിവരം.

ഡല്‍ഹിയില്‍ സര്‍ക്കാന്‍ സ്‌കുള്‍ വിദ്യാര്‍ഥിയായ പത്താം ക്ലാസുകാരന്‍ മര്‍ദനമേറ്റ് മരിച്ച നിലയില്‍. ഡല്‍ഹിയിലെ ജ്യോതി നഗറിലുള്ള എസ് കെവി സ്‌കൂള്‍ വിദ്യാര്‍ഥിയായ ഗൗരവ് (17) ആണ് മരിച്ചത്. സ്‌കുളില്‍ വച്ചുണ്ടായ വിദ്യാര്‍ഥി സംഘര്‍ഷത്തിനിടയാണ് 17 കാരന്‍ കൊല്ലപ്പെട്ടതെന്നാണ് വിവരം. സംഘര്‍ഷത്തിന്റെ വിവരമറിഞ്ഞ് സ്‌കൂളിലെത്തിയ പോലീസാണ് മര്‍ദനമേറ്റ് അവശനിലയിലായിരുന്ന വിദ്യാര്‍ഥിയെ കണ്ടെത്തിയത്. തുടര്‍ന്ന് സഹോദരനെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഗൗരവ് മരണമടയുകയായിരുന്നു.

സംഭവത്തില്‍ വിദ്യാര്‍ഥികള്‍ക്കെതിരേ കൊലക്കൂറ്റത്തിന് കേസെടുത്തു. സംഭവത്തില്‍ പോലീസ് അന്വേഷണം നടന്നു വരികയാണെന്നും, വിദ്യാര്‍ഥികളെ ചോദ്യം ചെയ്യുമെന്നും പോലീസ് അറിയിച്ചു. എന്നാല്‍ വിദ്യാര്‍ഥിയുടെ മരണത്തിനുള്ള യഥാര്‍ഥ കാരണം പോസ്റ്റ് മോര്‍ട്ടം റിപോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമേ ലഭിക്കു എന്നും പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍