UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദുരിതാശ്വാസ നിധിയില്‍ ഒരോ മിനിറ്റിലും എത്തുന്നത് ശരാശരി 1.67 ലക്ഷം രൂപ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ അക്കൗണ്ടില്‍ നേരിട്ട് 187 കോടി രൂപയും ലഭിച്ചിട്ടുണ്ട്. ആകെ 309 കോടി രൂപയാണ് ലഭിച്ചിട്ടുള്ളത്.

പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് കൈത്താങ്ങാവാനുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ ഒരോമിനിറ്റിലും എത്തുന്നത് ലക്ഷത്തിലധികം രൂപ. 21 ന് ആറുമണിവരെയുള്ളല കണക്കുകള്‍ പ്രകാരം ദുരിതാശ്വാസ നിധിയിലേക്ക് ഓണ്‍ലൈന്‍ പേമെന്റ് മുഖേന 112 കോടി രൂപ ലഭിച്ചു. അതാത് മിനിറ്റില്‍ ശരാശരി 1.67 ലക്ഷം രൂപ. മണിക്കൂറില്‍ ശരാശരി ഒരു കോടി രൂപ. ഇതിനു പുറമേ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ അക്കൗണ്ടില്‍ നേരിട്ട് 187 കോടി രൂപയും ലഭിച്ചിട്ടുണ്ട്. ആകെ 309 കോടി രൂപയാണ് ലഭിച്ചിട്ടുള്ളത്.

donation.cmdrf.kerala.gov.in എന്ന വെബ്സൈറ്റ് വഴിയാണ് രാജ്യത്തിനകത്തും പുറത്തുമുള്ളവര്‍ക്ക് ഓണ്‍ലൈനായി പണമടയ്ക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. എട്ട് ദിവസങ്ങളിലായി 2.62 ലക്ഷം പേര്‍ ഓണ്‍ലൈന്‍ പേമെന്റ് ഗേറ്റ് വേ വഴി 73.32 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്. മണിക്കൂറില്‍ ശരാശരി 2,462 പേര്‍ (ഒരു മിനിട്ടില്‍ 41 പേര്‍) വെബ്സൈറ്റ് ഉപയോഗിച്ചു പണമടയ്ക്കുന്നുണ്ട്. പേടി-എം വഴി 35 കോടി രൂപയും മറ്റ് ബാങ്ക് യു.പി.ഐ.കള്‍ വഴി ഏകദേശം നാലുകോടി രൂപയും ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ ലഭിച്ചിട്ടുണ്ട്.
ഏഴു ബാങ്ക്/ പേമെന്റ് ഗേറ്റ് വേകളാണ് സി-ഡിറ്റ് വികസിപ്പിച്ച വെബ്സൈറ്റില്‍ ഇപ്പോള്‍ ബന്ധിപ്പിച്ചിട്ടുള്ളത്. ഇതുവഴി 57 ബാങ്കുകളിലുള്ള സ്വന്തം അക്കൗണ്ടില്‍നിന്ന് നേരിട്ടും നാല് യു.പി.ഐ.കളും ക്യു.ആര്‍. കോഡും പുറമേ ഇന്റര്‍നാഷണല്‍ ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡുകളും ഉപയോഗിച്ചും പണമയക്കാം.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍