UPDATES

പ്രവാസം

യുഎഇയുടെ 700 കോടി; യൂസഫലി കള്ളം പറഞ്ഞാല്‍ അവിടെ ജീവിക്കാന്‍ കഴിയുമോയെന്ന് മുഖ്യമന്ത്രി

പ്രബുദ്ധരായ മലയാളികള്‍ ഉള്ള കാലത്തോളം ആര്‍ക്കും കേരള സര്‍ക്കാരിനെ വലിച്ചു താഴെയിടാന്‍ കഴിയില്ലെന്ന് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങി സാഹിത്യകാരന്‍ എം മുകുന്ദന്‍ പറഞ്ഞു.

പ്രളയ ദുരിതാശ്വാസത്തിനായ ദുബയ് 700 കോടി വാഗാദാനം ചെയ്തില്ലെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ളവര്‍ ഇപ്പോള്‍ സ്വകാര്യ സംഭാഷണങ്ങളില്‍ പറയുന്നത് വാഗാദാനങ്ങള്‍ ഇല്ലെന്നാണ്. എന്നാല്‍ യുഎഇ ഭരണാധികാരി, ഇന്ത്യന്‍ പ്രധാനമന്ത്രിയെയാണ് ഇക്കാര്യം ആദ്യം അറിയിച്ചത്. വാഗാദാനത്തിന് നന്ദി പറഞ്ഞു കൊണ്ടു പ്രധാനമന്ത്രി തന്നെ ട്വീറ്റ് ചെയ്തിട്ടുമുണ്ട്. എല്ലാത്തിനും അപ്പുറത്ത് യുഎഇ ഭരണാധികാരിയെ പറ്റി കള്ളം പറഞ്ഞ്, യൂസഫലിയെ പോലൊരു വ്യവസായിക്ക് അവിടെ ജീവിക്കാന്‍ കഴിയുമോയെന്നും മുഖ്യമന്ത്രി പ്രതികരച്ചു. അബുദാബി ശക്തി സാഹിത്യ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുഎഇ ഭരണാധികാരിയില്‍ നിന്ന് അനുമതി വാങ്ങിയാണ് എം.എ.യൂസഫലി ഇക്കാര്യം വെളിപ്പെടുത്തിയത്. അതിനാലാണ് താന്‍ ഇക്കാര്യം വെളിപ്പെടുത്തിയതും. മുഖ്യമന്ത്രി പറയുന്നു. അതേസമയം പ്രളയ ദുരിതാശ്വാസധനം സമാഹരിക്കുന്നതിനായുള്ള മന്ത്രിമാരുടെ വിദേശയാത്ര തടഞ്ഞത് പുനര്‍നിര്‍മാണ ധനസമാഹരണത്തെ പ്രതികൂലമായി ബാധിച്ചേക്കും. എന്നാല്‍ പുനര്‍നിര്‍മാണത്തിനു പ്രത്യേക പാക്കേജ് അനുവദിക്കാണെമെന്നും വായ്പാപരിധി വര്‍ധിപ്പിക്കാനും കേന്ദ്രത്തിന് അപേക്ഷ നല്‍കിയിട്ടുണ്ട്. പക്ഷേ, അനുകൂല നടപടി പ്രതീക്ഷിക്കാന്‍ പറ്റില്ലെന്നും പിണറായി പറഞ്ഞു.

അതേസമയം പ്രബുദ്ധരായ മലയാളികള്‍ ഉള്ള കാലത്തോളം ആര്‍ക്കും കേരള സര്‍ക്കാരിനെ വലിച്ചു താഴെയിടാന്‍ കഴിയില്ലെന്ന് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങി സാഹിത്യകാരന്‍ എം മുകുന്ദന്‍ പറഞ്ഞു. കേരളത്തിലെ നവോധാന നായകര്‍ കൊളുത്തിയ വെളിച്ചം കെടുത്തി, വീണ്ടും ഇരുട്ടാക്കാനാണു ചിലരുടെ ശ്രമം. അന്ധവിശ്വാസങ്ങളുടെ ലോകത്തേക്കു തിരിച്ചുപോകേണ്ടി വരുമോയെന്നു ഭയക്കുന്നു. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ സവര്‍ണരാണു മുന്നില്‍ നില്‍ക്കേണ്ടിയിരുന്നത്. മുന്‍കാലങ്ങളില്‍ സവര്‍ണരാണ് അവര്‍ണര്‍ക്കു വേണ്ടി സംസാരിച്ചതും സമരം ചെയ്തതും. ഇന്ന് ആ സാഹചര്യം ഇല്ലെന്നും മുകുന്ദന്‍ പറഞ്ഞു. പുരസ്‌കാരത്തിന് അര്‍ഹരായ വിനോദ് വൈശാഖി, പി.സോമന്‍, കെ രാജേന്ദ്രന്‍ എന്നിവര്‍ സമ്മാനത്തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കൈമാറി.

ചടങ്ങില്‍ കവി പ്രഭാവര്‍മ അധ്യക്ഷനായി. ജിആര്‍ ഇന്ദുഗോപന്‍, പി കൃഷ്ണനുണ്ണി, ഡോ. കെഎന്‍ ഗണേഷ്, വിനോദ് വൈശാഖി, അഹമ്മദ് ഖാന്‍, സുഭാഷ് ചന്ദ്രന്‍, ഡോ. വി പി പി മുസ്തഫ, ഡോ. പി സോമന്‍, കെ രാജേന്ദ്രന്‍ , ഡോ. ജോര്‍ജ് വര്‍ഗീസ് എന്നിവര്‍ പുരസ്‌കാരം ഏറ്റുവാങ്ങി. പ്രഫ. എം കെ.സാനു, അബുദാബി ശക്തി തിയറ്റേഴ്സ് പ്രസിഡന്റ് വിപി കൃഷ്ണകുമാര്‍, കെ.രവിക്കുട്ടന്‍, അവാര്‍ഡ് കമ്മിറ്റി കണ്‍വീനര്‍ എകെ മൂസ എന്നിവര്‍ സംസാരിച്ചു. ഡോ. പി.കെ.ശങ്കുണ്ണി മേനോന്‍ സ്മാരക ചാരിറ്റബിള്‍ ട്രസ്റ്റ് 2 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്കു നല്‍കി.

യുഎഇയുടെ സ്നേഹാദരം എഴുന്നൂറുകോടി രൂപയേക്കാള്‍ വലുതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

യുഎഇയുടെ 700 കോടി ഉള്‍പ്പെടെ വിദേശ സഹായം സ്വീകരിക്കേണ്ടതില്ലെന്ന് കേന്ദ്രം

യുഎഇയുടെ 700 കോടി ഉള്‍പ്പെടെ വിദേശ സഹായം സ്വീകരിക്കേണ്ടതില്ലെന്ന് കേന്ദ്രം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍