UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സംസ്ഥാനത്തെ ശത്രുവാക്കി ലാഭം ഉണ്ടാക്കാമെന്ന് അദാനി കരുതേണ്ട: മുഖ്യമന്ത്രി 

മോദിയുമായി പരിചയമുണ്ട് എന്നതാണ് അദാനിയുടെ മുഖ്യ യോഗ്യത എന്നാൽ  അദാനിക്ക് വിമാനത്താവളം നടത്തി പരിചയമില്ലെന്നും അദ്ദേഹം ആരോപിച്ചു.

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം നടത്തിപ്പ് ചുമതല സംബന്ധിച്ച ലേലത്തില്‍ അദാനി ഗ്രൂപ്പ് മുന്നിലെത്തിയതിന് പിറകെ വിഷയത്തിൽ ശക്തമായ മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അദാനി വന്നാല്‍ വഴങ്ങുന്ന സര്‍ക്കാരാണ് കേരളത്തിലുള്ളതെന്ന് അദാനി പോലും പറയില്ലെന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി സര്‍ക്കാരിനെ ശത്രുപക്ഷത്ത് നിര്‍ത്തി ലാഭം ഉണ്ടാക്കാമെന്ന് ആരും കരുതേണ്ടെന്നും  കൂട്ടിച്ചേര്‍ത്തു.

വിമാനത്താവള നടത്തിപ്പുമായി ബന്ധപ്പെട്ടു നടന്ന ലേലത്തില്‍ വിചിത്രമായ കാര്യങ്ങളാണ് ഉണ്ടായത്.  മോദിയുമായി പരിചയമുണ്ട് എന്നതാണ് അദാനിയുടെ മുഖ്യ യോഗ്യത എന്നാൽ  അദാനിക്ക് വിമാനത്താവളം നടത്തി പരിചയമില്ലെന്നും അദ്ദേഹം ആരോപിച്ചു. അദാനി എന്ന ഒരു കുത്തകയെ മാത്രം ഏല്‍പ്പിച്ചാല്‍ വിമാനത്താവളത്തിന്റെ വികസനം നടക്കുകയില്ലെന്നും അദ്ദേഹം പറയുന്നു.

എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന രാജ്യത്തെ ആറ് വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായുള്ള ബിഡ്ഡിംഗില്‍ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അദാനി ഗ്രൂപ്പിന് ലഭിച്ചിരുന്നു. 50 വര്‍ഷത്തേയ്ക്കാണ് വിമാനത്താവളം നടത്തിപ്പ് അദാനി ഗ്രൂപ്പിന് ലഭിച്ചിരിക്കുന്നത്. തിരുവനന്തപുരം അടക്കം അഞ്ച് വിമാനത്താവളങ്ങളുടെ നിയന്ത്രണമാണ് അദാനി ഗ്രൂപ്പ് നേടിയത് – തിരുവനന്തപുരത്തിന് പുറമെ മംഗളൂരു, അഹമ്മദാബാദ്, ജയ്പൂര്‍, ലക്‌നൗ എന്നിവയും ഇതിൽ ഉൾപ്പെടുന്നു.

168 കോടി രൂപയുടെ ബിഡ് ആണ് തിരുവനന്തപുരം വിമാനത്താവളത്തിനായി അദാനി ഗ്രൂപ്പ് മുന്നോട്ടുവച്ചത്. 135 കോടി രൂപയുടെ ബിഡ് സംസ്ഥാന സര്‍ക്കാരിന്റെ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ മുന്നോട്ടുവച്ചു. ഏറ്റവും കുറഞ്ഞത് ജിഎംആര്‍ ഗ്രൂപ്പിന്റേതാണ് (63 കോടി). വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറുന്നത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഫെബ്രുവരി 28നുണ്ടാകും. സ്വകാര്യവത്കരണ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തതിനാല്‍ ഗുവാഹത്തി എയര്‍പോര്‍ട്ടിന്റെ ബിഡ്ഡിംഗ് നടന്നില്ല.

ALSO READ- സര്‍ഫാസി നിയമം വീണ്ടും വില്ലനായി; പണി പൂര്‍ത്തിയാകാത്ത വീട്ടില്‍ നിന്നും ദളിത് കുടുംബത്തെ വഴിയിലിറക്കി വിട്ട് സ്വകാര്യ ബാങ്ക്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍