ഉയർന്ന വിജയം നേടിയ മറ്റ് മലയാളി വിദ്യാർത്ഥികൾക്കും അനുമോദനങ്ങൾ നേരുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
സിവിൽ സർവീസ് പരീക്ഷയിൽ തിളക്കമാർന്ന വിജയം കരസ്ഥമാക്കിയ വയനാട്ടിലെ ശ്രീധന്യ സുരേഷിനെ മുഖ്യമന്ത്രി പിണറായി വിജയൻ ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. ഇന്നലെ വൈകീട്ടോടെയായിരുന്നു മുഖ്യമന്ത്രി
സാമൂഹ്യ പിന്നോക്കാവസ്ഥയോട് പൊരുതിയാണ് ആദിവാസി വിഭാഗത്തിൽപ്പെട്ട ശ്രീധന്യ 410 ാം റാങ്കോടെ ഈ നേട്ടം കൈവരിച്ചത്. മറ്റു കുട്ടികൾക്ക് ഇവരുടെ വിജയം പ്രചോദനമാകും. കൂടുതൽ ഉയരങ്ങളിലേക്ക് പോകാൻ എല്ലാവിധ ആശംസകളും. ഉയർന്ന വിജയം നേടിയ മറ്റ് മലയാളി വിദ്യാർത്ഥികൾക്കും അനുമോദനങ്ങൾ നേരുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
മികച്ച വിജയം നേടി സിവിൽ സർവീസ് പരീക്ഷയിൽ 410ാം റാങ്ക് സ്വന്തമാക്കിയ ശ്രീ ധന്യക്ക് ആശംസകളുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും ഇന്ന് രംഗത്തെത്തി. തന്റെ ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കേരളത്തിൽ നിന്നും ആദ്യമായി നേട്ടം കൈവരിക്കുന്ന ആദിവാസി വിഭാഗത്തിൽപ്പെട്ട യുവതിയാണ് ശ്രീധന്യ. അവരുടെ അർപ്പണ ബോധവും കഠിന പ്രയത്നവുമാണ് നേട്ടത്തിന് പിന്നിൽ.
മികച്ച വിജയം നേടിയ ശ്രീധന്യയെയും അവർക്ക് പിന്തുണ നൽകിയ കുടുംബത്തിനും ആഭിനന്ദനങ്ങൾ അറിയിക്കുന്നു. കരിയറിൽ മികച്ച നേട്ടം കൈവരിക്കാൻ ശ്രീധന്യക്ക് കഴിയട്ടെയെന്നും രാഹുൽ ഗാന്ധി ട്വീറ്റില്‍ പറയുന്നു.