UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചർച്ച നടത്താൻ മുഖ്യമന്ത്രിക്ക് ഭയം; ഡയസിൽ മുണ്ട് മടക്കിക്കുത്തി ഡാൻസ് കളിച്ചത് തങ്ങളല്ലെന്നും സ്പീക്കറോട് ചെന്നിത്തല

യുഡിഎഫിന്റെ സമരത്തിന് മുഖ്യമന്തിയുടെ ഉപദേശം വേണ്ടെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

ശബരിമല വിഷയം നിയമസഭയില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷത്തിന് അവസരം നല്‍കാന്‍ മുഖ്യമന്ത്രിക്ക് ഭയമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിശ്വാസകള്‍ക്ക് എതിരായ സര്‍ക്കാര്‍ നടപടികള്‍ പുറത്തുവരുമോ എന്ന ഭയമാണ് സര്‍ക്കാറിന്. അതേസമയം അതിനിടെ സ്പീക്കര്‍ മുന്‍വിധിയോടെ പെരുമാറുന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. പ്രതിപക്ഷ ബഹളത്തെതുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞതോടെ നിയമ സഭാ മീഡിയാ റൂമില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. ബാര്‍കോഴ, സോളാര്‍ വിഷങ്ങള്‍ പലതവണ സഭയില്‍ ഉന്നയിച്ചിട്ടുണ്ട. എന്നാല്‍ കോടിക്കണക്കിന് വിശ്വാസികളെ ബാധിക്കുന്ന വിഷയമായതിനാലാണ് വീണ്ടും ഉന്നയിച്ചത്. കേരളത്തിലെ ഭക്ത ജനങ്ങള്‍ നേരിടുന്ന പ്രശനമാണ് ഉന്നയിച്ചത്.

ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്നായിരുന്നു ആദ്യ ദിവസത്തെ നോട്ടീസില്‍ ആവശ്യം, ഇന്നലെ ഉന്നയിച്ച ശബരിമലയില്‍ വിശ്വാസികള്‍ക്ക് ഉള്ള അസൗകര്യങ്ങളും, രണ്ട് വിഷങ്ങളാണ്. പ്രളയത്തിന് ശേഷം നിരവധി അസൗകര്യളാണുള്ളത്. ഇതാണ് പ്രതിപക്ഷം ഉന്നയിച്ചത്. എന്നാല്‍  സ്പീക്കര്‍ക്ക് മുന്‍വിധിയാണെന്നും അദ്ദേഹം ആരോപിച്ചു. സഭാ നടപടി നല്ല രീതിയില്‍ മുന്നോട്ട് പോവാന്‍ സഹകരിക്കാമെന്ന് ഇന്ന് രാവിലെ സ്പീക്കറെ അറിയിച്ചിരുന്നു. എന്നിട്ടും മണ്ണാര്‍ക്കാട് എംഎല്‍എ എന്‍ ഷംസുദ്ധീന്‍ നല്‍കിയ നോട്ടീസ് അംഗീകരിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.

സ്പീക്കര്‍ പ്രതിപക്ഷ ത്തെ പരിഗണിക്കുന്നില്ല. മുഖ്യമന്തി പറയുന്നതിന് അപ്പുറത്തേക്ക് സ്പീക്കര്‍ പോവില്ലെന്ന നിലപാട് ശരിയല്ല. ഇത്തരം നടപടി സ്വീകരിച്ചാല്‍ ആരാണ് പ്രതിപക്ഷത്തെ സംരക്ഷിക്കുക. ചെയറില്‍ നിന്നും നീതി പ്രതീക്ഷിക്കുന്നു. പ്രതിപക്ഷം മാന്യത പാലിക്കണമെന്ന് പറയുന്ന സ്പീക്കര്‍ ആത്മ പരിശോധന നടത്തണം. സ്പീക്കറുടെ ഡയസിൽ മുണ്ട് മടക്കക്കുത്തി ഡാൻസ് കളിച്ചത് ഉൾപ്പെടെ മുന്‍പ് നടന്ന കാര്യങ്ങള്‍ മറക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.

അതിനിടെ ശബരിമലയില്‍ ബിജെപി സിപിഎം ഒത്തുകളിയാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളത്തില്‍ ആരോപിച്ചു. ഇതാണ് സമരം പിന്‍വലിക്കാന്‍ കാരണം. ബിജെപിയുമായി ഉണ്ടാക്കിയ രഹസ്യ അജണ്ടയാണ് സമരം സെക്ട്രട്ടേറിയേറ്റിന് മുന്നിലേക്ക് മാറ്റിയതിന് പിന്നില്‍. ബിജെപിയും മുഖഖ്യമന്തിയുടെ തമ്മിലുണ്ടാക്കിയ അഡ്ജസ്റ്റ് മെന്റ് പുറത്ത് വിടണം. യുഡിഎഫിന്റെ സമരത്തിന് മുഖ്യമന്തിയുടെ ഉപദേശം വേണ്ടെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. എല്ലാം കഴിഞ്ഞാണ് സ്പീക്കര്‍ സബ്മിഷന്‍ അനുവദിച്ചെന്ന് അറിയിച്ചതെന്നും ചെന്നിത്തല ആരോപിക്കുന്നു.

ഒരേ വിഷയം ഒന്നിലേറെ തവണ പരിഗണിക്കാനാവില്ലെന്ന് സ്പീക്കർ; മുൻവിധിയോടെ പെരുമാറുന്നെന്ന് പ്രതിപക്ഷം

പി എസ് ശ്രീധരന്‍ പിള്ള പൂരിപ്പിച്ചിട്ടും തീരാതെ ശബരിമല എന്ന ‘സമസ്യ’

ഒകെ വാസു മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട്; ‘ഹിന്ദു എംഎൽഎ’ പ്രശ്നം -ബൽറാം വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍