UPDATES

സ്ഥാനമോ പദവിയോ വിഷയമല്ല, നിയമം ലംഘിക്കുന്നത് എത്ര ഉന്നതനായാലും മുഖം നോക്കാതെ നടപടി: മുഖ്യമന്ത്രി

മൂന്നാംമുറയും ലോക്കപ്പ് മര്‍ദനവും അനുവദിക്കില്ല.

ആരോപണവിധേയന്റെ സ്ഥാനമോ പദവിയോ വിഷയമല്ല, നിയമം ലംഘിക്കുന്നത് എത്ര ഉന്നതനായാലും മുഖം നോക്കാതെ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  തൃശ്ശൂരില്‍ പൊലീസ് അക്കാദമിയില്‍ വനിതാ ബറ്റാലിയന്റെ പാസിംഗ് ഔട്ട് പരേഡില്‍ പങ്കെടുത്ത് സംസാരിവെയായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വാഹനമിടിച്ച് മാധ്യമ പ്രവർത്തകൻ എം ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തിൽ സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിന്റെ അറസ്റ്റ് ചെയ്ത് നടപടികൾ സ്വീകരിച്ചതിന് പിന്നാലൊണ് മുഖ്യമന്ത്രിയുടെ പ്രതികണമെന്നതും ശ്രദ്ധേയമാണ്.

ആരോപണവിധേയന്റെ സ്ഥാനമോ പദവിയോ പൊലീസിന്റെ കൃത്യനിര്‍വഹണത്തിന് തടസമാകില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം ചിലരുടെ പെരുമാറ്റം പൊലീസിന്റെ നേട്ടങ്ങളെ കുറച്ച് കാണിക്കുന്നെന്നും പോലീസിലെ സമീപകാല ചൂണ്ടിക്കാട്ടി അദ്ദേഹം പ്രതികരിച്ചു. മൂന്നാംമുറയും ലോക്കപ്പ് മര്‍ദനവും അനുവദിക്കില്ല. അത്തരക്കാരെ പൊലീസില്‍ തുടരാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

അതിനിടെ, മാധ്യമപ്രവര്‍‍ത്തകന്‍ കെ.എം.ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ ‍സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ നിന്ന് ഉടൻ സസ്പെന്‍ഡ് ചെയ്തേക്കും. ഇന്നലെ അര്‍ധരാത്രിയില്‍ റിമാന്‍ഡിലായ ശ്രീറാം പൊലീസ് കാവലില്‍ തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയില്‍ തുടരുകയാണ്. അമിതവേഗതയില്‍ ശ്രീറാമാണ് വാഹനമോടിച്ചതെന്ന് പൊലീസ് സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

എന്നാൽ സസ്പെൻഡ് ചെയ്യുന്നതടക്കമുള്ള നടപടികളില്‍ നാളെ തീരുമാനമുണ്ടായേക്കുമെന്നാണ് റിപ്പോർട്ട്. റിമാൻഡ് ചെയ്യപ്പെട്ട സാഹചര്യത്തിൽ കേസിന്റെ വിശദാശംങ്ങൾ സിറ്റി പൊലീസ് കമ്മീഷണ‌ർ ചീഫ് സെക്രട്ടറിക്ക് റിപ്പോർട്ടായി കൈമാറും. ഇന്നലെ അര്‍ധരാത്രിയില്‍ റിമാന്‍ഡിലായ ശ്രീറാം പൊലീസ് കാവലില്‍ സ്വകാര്യാശുപത്രിയില്‍ തുടരുകയാണ്.അമിതവേഗതയില്‍ ശ്രീറാമാണ് വാഹനമോടിച്ചതെന്ന് പൊലീസ് സമര്‍പ്പിച്ച റിമാന്‍ഡ് വ്യക്തമാക്കുന്നു.

ശ്രീറാം വെങ്കിട്ടരാമന് എന്തു ശിക്ഷ കിട്ടും? അതോ പോലീസ് പിഴവില്‍ ഊരിപ്പോകുമോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍